കുഞ്ഞി പാത്തുമ്മയുടെ മരണം: നിക്ഷ്പക്ഷ അന്വാഷണം നടത്തണം- ആക്ഷൻ കൗൺസിൽ

തിരുർ: സ്വത്ത് തർക്കത്തെ തുടർന്ന് ബന്ധുകളുടെ പരാതിയിൽ ആറ് മാസം പഴക്കമുളള വയോധികയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയ കേസിൽ നിക്ഷ്പക്ഷ അന്യോഷണം നടത്തണമെന്ന് സർവ്വകക്ഷി ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.

ജൂൺ 16 ന് താനാളൂർ പുളിക്കിയത്ത് കുഞ്ഞി പാത്തുമ്മയുടെ മൃദദേഹമാണ് താനാളൂർ ജുമാ |മസ്ജിദ് ഖബർസ്ഥാനിൽ നിന്നും പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയിരുന്നത്. ജീവിത കാലത്ത് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി മാതൃകാ വ്യക്തിത്വത്തിനുടമായിരുന്ന കുഞ്ഞി പാത്തുമ്മയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയത്തിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധം വ്യാപകമായിരുന്നു.

മക്കളിലാതെ മരിച്ച പുളിക്കിയത്ത് കുഞ്ഞി പാത്തുമ്മയുടെ സ്വത്തിന് വേണ്ടി ബന്ധുക്കൾ തമ്മിൽ സിവിൽ, ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കുഞ്ഞി പാത്തുമ്മയുടെ മുഴുവൻ വസ്തുവഹകളുടെയും ക്രയവിക്രയവുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തി പരിശോധിക്കണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.

 

അന്വേഷണത്തിന്റെ പേരിൽ പുളിക്കിയത്ത് മിർഷാദിനെ രണ്ട് ദിവസം തുടർച്ചയായി അന്യായമായി പിഡിപ്പിച്ച താനുർ പോലിസ് നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നിലവിലെ അന്യോഷണ ടീമിനെ മാറ്റി പകരം താനുർ ഡി.വൈ.എസ്.പിയെ അന്വോഷണ ചുമതല ഏൽപ്പിച്ച ജില്ലാ പോലീസ് മേധാവിയുടെ നടപടിയെ ആക്ഷൻ കൗൺസിൽ സ്വാഗതം ചെയ്തു.

 

സർവ്വ കക്ഷി ആക്ഷൻ കൗൺസിൽ രുപികരണ യോഗത്തിൽ എൻ.ഐ. എസ് പ്രസിഡണ്ട് എൻ.കെ. സിദ്ദിഖ് അൻസാരി അദ്ധ്യക്ഷത വഹിച്ചു. താനാളൂർ നരസിംഹ മൂർത്തി ക്ഷേത്ര കമ്മിറ്റി മാനേജിംഗ് ട്രസ്റ്റി എ. ദാമോധരൻ ഉദ്ഘാടനം  ചെയ്തു. ഒ.പി.ഇബ്രാഹിം, മുജീബ് താനാളൂർ, വി അബ്ദുസലാം,മനാഫ് ഒ.കെ പാറ,റഫീഖ് കോരാത്ത് പി. ചെറിയ ബാവ,വി.മുഹമ്മദ് ഹാജി ഫൈസൽ കണ്ണറയിൽ, റഷീദ് പള്ളിപടി , ടി. ഫാറുഖ് കെ. ജാബിർ ,യു.സലിം എന്നിവർ സംസാരിച്ചു ഒ.പി. ഇബ്രാഹിം ചെയർമാനും മുജീബ് താനാളൂർ കൺവിനറുമായി സർവ്വകക്ഷി ആകഷൻ കൗൺസിൽ രൂപികരിച്ചു