തിരൂരിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തീരുമാനം

തിരൂർ: മണ്ഡലത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തീരുമാനം.കുറുക്കോളി മൊയ്തീൻ എം.എൽ.എ വിളിച്ചു ചേർത്ത തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെയും, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനമെടുത്തത്. ടി.പി.ആർ നിരക്ക് ഗണ്യമായി കുറക്കുന്നതിന് ടെസ്റ്റുകൾ വർദ്ധിപ്പിക്കുക, പ്രവാസികൾ ഉൾപ്പടെ മണ്ഡലത്തിലെ മുഴുവൻ ആളുകൾക്കും വാക്സിന് നൽകുന്നതിന് കൂടുതൽ വാക്സിൻ ലഭ്യമാക്കുക തുടങ്ങിയവ സർക്കാരിനോട് യോഗം ആവശ്യപ്പെട്ടു.

കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.തിരൂർ മുനിസിപ്പൽ ചെയർപേഴ്സൺ എ.പി. നസീമ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ.പി. വഹീദ (കൽപകഞ്ചേരി),സിനോബിയ (ആതവനാട് ), പി.സി. നജ്മത്ത് (വളവന്നൂർ), സുഹറാബി(തിരുന്നാവായ), പുഷ്പ (തലക്കാട്), നൗഷാദ് (വെട്ടം), മെഡിക്കൽ ഓഫിസർമാർ, പൊലിസ് ,റവന്യു ഉദ്യേഗസ്ഥൻമാർ യോഗത്തിൽ പങ്കെടുത്തു.