Fincat

യുവതി സഹോദരി ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

ചേർത്തല: ആലപ്പുഴയിൽ സഹോദരീ ഭർത്താവിന്റെ വീട്ടിൽ യുവതിയെ ഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കരപ്പളളി സ്വദേശിനി ഹരികൃഷ്ണ(25) യാണ് മരിച്ചത്. യുവതിയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് സഹോദരിയുടെ ഭർത്താവിന്റെ വീട്ടിൽ മൃതദേഹം കണ്ടെത്തിയത്.യുവതിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സംശയിക്കുന്നത്. ഫോൻസിക് പരിശോധന പൂർത്തിയായി.

ഹരികൃഷ്ണ
1 st paragraph

വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ താൽക്കാലിക നഴ്സാണ് ഹരികൃഷ്ണ.സഹോദരി ഭർത്താവ് കടക്കരപ്പള്ളി പുത്തൻകാട്ടിൽ രതീഷിനെ കാണാനില്ലെന്നും ഇയാൾക്കായി അന്വേഷണം തുടങ്ങിയെന്നും പട്ടണക്കാട് പൊലീസ് അറിയിച്ചു.

എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ നഴ്സാണ് ഹരികൃഷ്ണയുടെ സഹോദരി. വെള്ളിയാഴ്ച സഹോദരിക്ക് നൈറ്റ് ഡ്യൂട്ടി ആയിരുന്നു. കുട്ടികളെ നോക്കാനായി രതീഷ് ഹരികൃഷ്ണയെ വീട്ടിലേക്കു വരുത്തി എന്നാണു പ്രാഥമിക വിവരം.

2nd paragraph