ക്ഷേത്രങ്ങളിലെ ജാതി വിവേചനം അപമാനം
മലപ്പുറം : കേരളത്തിലെ ക്ഷേത്രങ്ങളിലെ ശാന്തി കര്‍മ്മങ്ങളില്‍നിന്നും ബ്രാഹ്മണേതര സമുദായക്കാരെ ഒഴിവാക്കുന്നത് പരിഷ്‌കൃത കേരളത്തിന് അപമാനമാണെന്ന് എസ് എന്‍ ഡിപി യോഗം യൂണിയന്‍ കൗണ്‍സിലര്‍ ജതീന്ദ്രന്‍ പറഞ്ഞു. ശബരിമയിലെ മേല്‍ശാന്തി നിയമനത്തിലെ ജാതി വിവേചനത്തിനെതിരെ എസ് എന്‍ ഡി പി മലപ്പുറം യൂണിയന്‍ വൈദിക യോഗം മലപ്പുറം തൃപുരാന്തക ക്ഷേത്ര പരിസരത്ത് നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്‍വീനര്‍ പി കെ ഹരിദാസന്‍ അധ്യക്ഷത വഹിച്ചു പി. ആര്‍ ചന്ദ്രന്‍,വേലു പെരിങ്ങോട്ടുപുലം, രാജന്‍ ഊരകം , മോഹന്‍ ഊരകം പങ്കെടുത്തു.