ഇന്ധന വിലവർദ്ധനവ് തൊഴിലാളികൾക്ക് സാമ്പത്തിക സംരക്ഷണം നൽകണം-ഐഎൻടിയുസി.
പൊന്നാനി: പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി വർധനവിൽ പ്രതിഷേധിച്ച് പൊന്നാനി നിയോജകമണ്ഡലം ഐഎൻടിയുസി യുടെ നേതൃത്വത്തിൽ പൊന്നാനിയിൽ പ്രതിഷേധ സമരം നടത്തി.

വിവിധ തൊഴിൽ മേഖലകളിലുള്ള തൊഴിലാളികൾക്ക് കോവിഡ് പ്രതിസന്ധി പരിഗണിച്ച് സാമ്പത്തിക സഹായം അനുവദിക്കണമെന്ന് ഐഎൻടിയുസി സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ വി സയ്ദ് മുഹമ്മദ് തങ്ങൾ ആവശ്യപ്പെട്ടു. പ്രസിഡണ്ട് പി ടി നാസർ അധ്യക്ഷത വഹിച്ചു. എ പവിത്രകുമാർ, എം അബ്ദുല്ലത്തീഫ്,കെ ജയപ്രകാശ്, എം രാമനാഥൻ,അലികാസിം എം ഷറഫുദ്ദീൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.