മത്സ്യതൊഴിലാളി ക്ഷേമപെന്‍ഷന്‍ അക്കൗണ്ട് വിവരങ്ങള്‍ ഹാജരാക്കണം

ദേന ബാങ്ക്, വിജയ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, ആന്ധ്ര ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക് തുടങ്ങിയവ മറ്റുബാങ്കുകളുമായി ലയനം നടന്നതിനെ തുടര്‍ന്ന് ഐ.എഫ്.എസ്.സി, ബ്രാഞ്ച്, അക്കൗണ്ട് നമ്പര്‍ എന്നിവയില്‍ മാറ്റം വന്നിരിക്കുകയാണ്. മത്സ്യതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍നിന്നും മേല്‍പറഞ്ഞ ബാങ്കുകളിലൂടെ പെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താക്കള്‍ എത്രയും വേഗം പുതുക്കിയ ഐ.എഫ്.എസ്.സി, ബ്രാഞ്ച്, അക്കൗണ്ട് നമ്പര്‍ എന്നിവ പാസ്ബുക്കില്‍ രേഖപ്പെടുത്തി ആധാര്‍ കാര്‍ഡ്, പെന്‍ഷന്‍ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ബന്ധപ്പെട്ട ഫിഷറീസ് ഓഫീസര്‍മാര്‍ക്ക് (മത്സ്യബോര്‍ഡ്) സമര്‍പ്പിക്കണം. ഓണക്കാലത്ത് മേല്‍പറഞ്ഞ ബാങ്കുകള്‍ മുഖേന വിതരണം ചെയ്യുന്ന പെന്‍ഷന്‍ ഇക്കാരണത്താല്‍ മുടങ്ങാനിടയുള്ളതിനാല്‍ കാലതാമസം വരുത്തരുതെന്നും മറ്റു ബാങ്കുകളില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവര്‍ രേഖകള്‍ ഹാജരാക്കേണ്ടതില്ലെന്നും മേഖല എക്‌സിക്യൂട്ടീവ് ഓഫീസര്‍ വ്യക്തമാക്കി.