പൗരാണിക ഉരുട്ടിക്കല്ല് സംരക്ഷിത മേഖലയിലേക്ക് മാറ്റി.
തിരുന്നാവായ: ഇന്ത്യയിൽ ആയിരത്തി തൊള്ളായിരം മുതൽ ആയിരത്തി തൊള്ളായിരത്തി എഴുപതിമൂന്ന് വരെ റോഡുകൾ നിർമ്മിക്കാൻ ഉപയോഗിച്ചിരുന്ന ഉരുട്ടിക്കല്ല് പ്പെട്ട ഒരു കല്ല് തിരൂർ- കുറ്റിപ്പുറം റോഡിൽ കൊടക്കൽ ടൗണിൽ നിന്നും സംരക്ഷിത ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ കല്ല് പുതിയ തലമുറയ്ക്ക് അറിവ് നൽകുന്നതിനായി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് സാംസ്കാരിക സംഘടനയായ
റീ എക്കൗ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പും റീ എക്കൗ യും നാട്ടുകാരും ചേർന്ന് സന്ദർശകർക്ക് കാണത്തക്ക രീതിയിൽ മാറ്റി സ്ഥാപിക്കുകയായിരുന്നു. ഒറ്റക്കല്ലിൽ തീർത്ത വൃത്താകൃതിയിൽ ഇരു വശങ്ങളിലുമായി തുളകളോട് കൂടിയ ഈ ഉരുട്ടി കല്ലിന് ഏകദേശം ഒരു ടണിനടുത്ത് ഭാരം വരും. അര നൂറ്റാണ്ട് മുമ്പ് കോഴിക്കോട് നിന്ന് റോഡ് നിർമ്മാണ വശ്യത്തിനായി കൊണ്ടു വന്നതാണിത്.
പിന്നീട് ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് റോഡ് നിർമാണത്തിന് കൊണ്ട് പോവുകയും കൊടക്കല്ലിൽ തന്നെ തിരിച്ചെത്തി ക്കുകയുമായിരുന്നു .നിലവിൽ പകുതി ഭാഗം മണ്ണിനടിയിലായി ജനശ്രദ്ധയിൽ പെടാതെ കിടക്കുകയായിരുന്നു.ഇത് ശ്രദ്ധയിൽ പെട്ട റീ എക്കൗ പ്രവർത്തകർ പൊതുമരാമത്ത് വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. ഉ
ത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇരട്ട കാള കളെ കൊണ്ട് വലിപ്പിക്കുകയും കേരളത്തിൽ ഇരു ഭാഗത്തായി ആറു പേർ വീതം ചേർന്ന് വടം കെട്ടി മുന്നോട്ടും പിന്നോട്ടും വലിക്കുകയാണ് ചെയ്തിയിരുന്നത് രണ്ടോ മൂന്നോ തവണ റോഡിലൂടെ ഉരുട്ടിയാൽ തന്നെ ഇന്നത്തെ ആധുനിക മിഷിനുകളെ വെല്ലും വിധം റോഡിന് ഉറപ്പു മിനുസവും ഉണ്ടാകും അടുത്ത കാലത്ത് പല സ്റ്റേഡിയങ്ങളും നിർമ്മിക്കാൻ ഇത്തരം
കല്ലുകൾ ഉപയോഗിച്ചിരുന്നു.
സംരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിന് തിരുർ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ഇ കെ മുഹമ്മദ് റാഫി, അസിസ്റ്റൻറ് എഞ്ചിനീയർ എ. രാജേഷ്, റീ എക്കൗ ജനറൽ സെക്രട്ടറി സതീശൻ കളിച്ചാത്ത്, നിളയോരം പാർക്ക് മാനേജർ മോനുട്ടി പൊയ്ലുശ്ശേരി, മാമാങ്ക സംരക്ഷണ സമിതി കൺവീനർ കെ.പി അലവി, ചിറക്കൽ ഉമ്മർ, സൽമാൻ കരിമ്പനക്കൽ, അനീസ് മലബാർ പ്ളാസ്സ് നേതൃത്വം നൽകി.