കേരളം തുറക്കുന്നു,കടകൾ രാത്രി ഒൻപതുവരെ പ്രഖ്യാപിച്ചത് വൻ ഇളവുകൾ.

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ നിലവിൽ വന്നു. ആരോഗ്യമന്ത്രി വീണ ജോർജാണ് ഇതുസംബന്ധിച്ച് നിയമസഭയിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇനിമുതൽ ഞായറാഴ്ച മാത്രമാകും ലാേക്ക്ഡൗൺ ഉണ്ടാവുക. രോഗ വ്യാപനം കൂടിയ സ്ഥലങ്ങളിലൊഴികെ മറ്റിടങ്ങളിൽ എല്ലാ കടകളും തുറക്കാൻ അനനുമതിയുണ്ട്. ഇവിടങ്ങളിൽ തിങ്കൾ മുതൽ ശനിവരെ കടകൾ രാവിലെ ഏഴുമണിമുതൽ ഒൺപതുമണിവരെ തുറക്കാം. സാമൂഹിക അകലം പാലിക്കുന്നത് വ്യാപാര സ്ഥാപനങ്ങള്‍ ഉറപ്പാക്കണം..

കല്യാണങ്ങൾക്കും മരണാനന്തര ചടങ്ങളുകളിലും പരമാവധി ഇരുപതുപേർക്ക് മാത്രമേ പങ്കെടുക്കാൻ അനുവാദമുള്ളൂ.രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക കൂട്ടായ്മകള്‍ ഉള്‍പ്പടെ ജനങ്ങള്‍ കൂടുന്ന സംവിധാനം ഒഴിവാക്കുന്ന രീതി പൊതുവില്‍ തുടരേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു1000 പേരിൽ എത്ര പേർക്ക് രോഗം നിർണയിക്കപ്പെടുന്നു എന്നതനുസരിച്ച് ഇനി സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. 1000 പേരിൽ 10 പേരിൽ കൂടുതൽ ആൾക്കാർക്ക് ഒരാഴ്ച രോഗബാധ ഉണ്ടായാൽ ആ പ്രദേശത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തും.

ഇടങ്ങളിൽ ഇനി ഞായറാഴ്ച മാത്രമാകും ലോക്ക്ഡൗണുണ്ടാകു. ആൾക്കൂട്ട നിരോധനം തുടരും.ആരാധനാലയങ്ങളില്‍ വിസ്തീര്‍ണ്ണം കണക്കാക്കി വേണം ആളുകളെ ഉള്‍ക്കൊള്ളിക്കേണ്ടത്. വിസ്തീർണമുള്ള വലിയ ആരാധനാലയങ്ങളിൽ പരമാവധി നാൽപ്പതുപേർക്ക് പ്രവേശിക്കാൻ അനുമതിയുണ്ട്.

സ്വാതന്ത്ര്യദിനത്തിനും ഓണത്തിനും ലോക്ക്ഡൗൺ ഉണ്ടാകില്ല. ഓണത്തിന്റെ തിരക്ക് കണക്കിലെടുത്ത് 22-ാം തിയതി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കും. ചട്ടം 300 അടിസ്ഥാനമാക്കിയുള്ള പ്രത്യേക പ്രസ്താവനയാണ് മന്ത്രി നടത്തിയത്.