നാളെ കെ.എസ്.ഇ.ബി എൻജിനിയർമാർ ജോലി ബഹിഷ്‌കരിക്കും

തിരുവനന്തപുരം: കേന്ദ്ര സർക്കാർ വൈദ്യുതി നിയമ ഭേദഗതി പാസാക്കരുത് എന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ പവർ എൻജിനിയേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ നാളെ (10) ന് ജോലി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കുമെന്ന് കെ.എസ്.ഇ.ബി എൻജിനിയേഴ്സ് അസോസിയേഷൻ അറിയിച്ചു.

ഈ ഭേദഗതി പാസാക്കുന്നതുകൊണ്ട് ഒരു ഗുണവും ജനങ്ങൾക്കോ സംസ്ഥാനത്തിനോ ഉണ്ടാകില്ല. മാത്രമല്ല, വൈദ്യുതിയുടെ ഒരു യൂണിറ്റ് നിരക്ക് മൂന്നു രൂപ അമ്പതു പൈസയിൽ നിന്ന് ആറു രൂപ ഇരുപതു പൈസയെങ്കിലുമായി ഉയർത്തേണ്ടി വരും. ഇത് കെ.എസ്.ഇ.ബി യെ നഷ്ടത്തിലാക്കും. ഉപഭോക്താക്കൾക്ക് ചാർജ് വർദ്ധനയും ഉണ്ടാവും. അതിനാൽ, ഈ ഭേദഗതി പാസാക്കുന്നതിൽ നിന്ന് പിന്തിരിയണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.