കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഉയരുന്നുചൊവ്വാഴ്ച ടി.പി.ആര്‍ 21.82 ശതമാനം3,603 പേര്‍ക്ക് രോഗബാധ; 2,762 പേര്‍ക്ക് രോഗമുക്തി
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,546 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 04ഉറവിടമറിയാതെ രോഗബാധിതരായവര്‍ 49രോഗബാധിതരായി ചികിത്സയില്‍ 30,263 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 67,148 പേര്‍
മലപ്പുറം ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് വീണ്ടും ഉയരുന്നു. ചൊവ്വാഴ്ച (2021 ഓഗസ്റ്റ് 10) 21.82 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 3,603 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 2,762 പേര്‍ വിദഗ്ധ പരിചരണത്തിനു ശേഷം ചൊവ്വാഴ്ച വൈറസ് വിമുക്തരായി. ഇതോടെ ജില്ലയില്‍ കോവിഡ് വിമുക്തരായവരുടെ എണ്ണം 4,05,877 പേരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.
രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട് വൈറസ് ബാധിതരാകുന്നവര്‍ വര്‍ധിക്കുന്ന സ്ഥിതി ജില്ലയില്‍ തുടരുകയാണ്. ഇത്തരത്തില്‍ 3,546 പേര്‍ക്കാണ് രോഗബാധയുണ്ടായത്. 49 പേര്‍ക്ക് വൈറസ് ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നാല് പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 67,148 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 30,263 പേര്‍ ചികിത്സയിലാണ്.
കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 799 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 468 പേരും 166 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 420 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,700 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.
രോഗ വ്യാപന നിരക്ക് ഉയരുമ്പോള്‍ വേണം അതീവ ജാഗ്രത: ജില്ലാ മെഡിക്കല്‍ ഓഫീസര്‍മലപ്പുറം ജില്ലയില്‍ കോവിഡ് 19 വ്യാപന സാധ്യത സജീവമായി നിലനില്‍ക്കുകയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. നിലവിലെ സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ ഒരു കാരണവശാലും ലംഘിക്കരുത്. രോഗ നിര്‍വ്യാപന പ്രവര്‍ത്തനങ്ങളുമായി പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചു.
അത്യാവശ്യ ഘട്ടങ്ങളില്ലാതെ ഒരു കാരണവശാലും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്. പ്രത്യേക പരിഗണന ആവശ്യമായ മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍, നിത്യ രോഗികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരെ നേരിട്ടു സന്ദര്‍ശിക്കുന്നതില്‍ നിന്ന് പുറത്തു നിന്നുള്ളവര്‍ വിട്ടു നില്‍ക്കണം. വീടുകളിലും വൈറസ് വ്യാപന സാധ്യത മുന്‍നിര്‍ത്തി അതീവ ജാഗ്രത പുലര്‍ത്തണം. ആരോഗ്യ ജാഗ്രത ഉറപ്പാക്കുന്നതിലൂടെ മാത്രമെ നിലവിലെ ആരോഗ്യ ഭീഷണി മറികടക്കാനാകൂ. രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അത് മറച്ചുവെയ്ക്കാതെ പരിശോധനക്ക് വിധേയരാകണമെന്നും ഇക്കാര്യത്തില്‍ വീഴ്ച പാടില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
കൃത്യമായ ഇടവേളകളില്‍ കൈകള്‍ കഴുകി വൃത്തിയാക്കണം. രണ്ട് മാസ്‌കുകളുടെ ശരിയായ ഉപയോഗവും ഉറപ്പാക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.
ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.ചൊവ്വാഴ്ച (2021 ഓഗസ്റ്റ് 10) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര്‍ നഗര്‍ 37ആലങ്കോട് 26ആലിപ്പറമ്പ് 29അമരമ്പലം 22ആനക്കയം 67അങ്ങാടിപ്പുറം 26അരീക്കോട് 36ആതവനാട് 32ഊരകം 30ചാലിയാര്‍ 04ചീക്കോട് 49ചേലേമ്പ്ര 39ചെറിയമുണ്ടം 24ചെറുകാവ് 20ചോക്കാട് 16ചുങ്കത്തറ 44എടക്കര 45എടപ്പറ്റ 19എടപ്പാള്‍ 50എടരിക്കോട് 19എടവണ്ണ 32എടയൂര്‍ 43ഏലംകുളം 21ഇരിമ്പിളിയം 22കാലടി 14കാളികാവ് 46കല്‍പകഞ്ചേരി 25കണ്ണമംഗലം 20കരുളായി 07കരുവാരക്കുണ്ട് 50കാവനൂര്‍ 12കീഴാറ്റൂര്‍ 18കീഴുപറമ്പ് 19കോഡൂര്‍ 30കൊണ്ടോട്ടി 49കൂട്ടിലങ്ങാടി 37കോട്ടക്കല്‍ 36കുറുവ 64കുറ്റിപ്പുറം 39കുഴിമണ്ണ 26മക്കരപ്പറമ്പ് 30മലപ്പുറം 67മമ്പാട് 38മംഗലം 34മഞ്ചേരി 109മങ്കട 46മാറാക്കര 30മാറഞ്ചേരി 36മേലാറ്റൂര്‍ 36മൂന്നിയൂര്‍ 26മൂര്‍ക്കനാട് 82മൂത്തേടം 24മൊറയൂര്‍ 32മുതുവല്ലൂര്‍ 09നന്നമ്പ്ര 74നന്നംമുക്ക് 17നിലമ്പൂര്‍ 80നിറമരുതൂര്‍ 04ഒതുക്കുങ്ങല്‍ 28ഒഴൂര്‍ 14പള്ളിക്കല്‍ 24പാണ്ടിക്കാട് 66പരപ്പനങ്ങാടി 40പറപ്പൂര്‍ 17പെരിന്തല്‍മണ്ണ 28പെരുമണ്ണ ക്ലാരി 04പെരുമ്പടപ്പ് 20പെരുവള്ളൂര്‍ 35പൊന്മള 11പൊന്മുണ്ടം 27പൊന്നാനി 49പൂക്കോട്ടൂര്‍ 40പോരൂര്‍ 40പോത്തുകല്ല് 55പുലാമന്തോള്‍ 24പുളിക്കല്‍ 45പുല്‍പ്പറ്റ 58പുറത്തൂര്‍ 11പുഴക്കാട്ടിരി 26താനാളൂര്‍ 28താനൂര്‍ 23തലക്കാട് 17തവനൂര്‍ 63താഴേക്കോട് 24തേഞ്ഞിപ്പലം 24തെന്നല 18തിരുനാവായ 37തിരുവാലി 47തൃക്കലങ്ങോട് 49തൃപ്രങ്ങോട് 15തുവ്വൂര്‍ 40തിരൂര്‍ 40തിരൂരങ്ങാടി 33ഊര്‍ങ്ങാട്ടിരി 29വളാഞ്ചേരി 43വളവന്നൂര്‍ 22വള്ളിക്കുന്ന് 34വട്ടംകുളം 55വാഴക്കാട് 44വാഴയൂര്‍ 33വഴിക്കടവ് 22വെളിയങ്കോട് 35വേങ്ങര 36വെട്ടത്തൂര്‍ 35വെട്ടം 39വണ്ടൂര്‍ 38