Fincat

എആർ ന​ഗർ സഹകരണ ബാങ്കിൽ കൂടുതൽ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തൽ

മലപ്പുറം: വേങ്ങര എആർ ന​ഗർ സഹകരണ ബാങ്കിൽ കൂടുതൽ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തൽ. നിക്ഷേപകരറിയാതെ അവരുടെ അക്കൗണ്ട് വഴി പണമിടപാട് നടത്തിയതായി രേഖകൾ പുറത്ത് വന്നു.

1 st paragraph

തോട്ടാശ്ശേരിയറ സ്വദേശിനിയായ അങ്കണവാടി ടീച്ചർ‌ ദേവിയുടെ അക്കൗണ്ട് വഴി 80 ലക്ഷം രൂപയുടെ ഇടപാട് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പണമിടപാടിനെ കുറിച്ച് അക്കൗണ്ട് ഉടമ അറിയുന്നത് ആദായ നികുതി വകുപ്പ് നോട്ടിസ് ലഭിച്ചപ്പോഴാണ്.അക്കൗണ്ടിലൂടെ 25,000 രൂപയുടെ ഇടപാട് മാത്രം നടന്നിട്ടുള്ളു എന്നും നിക്ഷേപക പറഞ്ഞു. ക്രമക്കേടിനെതിരെ കുടുംബം തിരൂരങ്ങാടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

2nd paragraph

ഇത്തരത്തിൽ നിരവധി പേരുടെ അക്കൗണ്ടുകൾ സഹകരണ ബാങ്ക് അധികൃത‌ർ ദുരുപയോഗം ചെയ്തിട്ടുണ്ടാകാമെന്ന് പൊലീസ് കരുതുന്നു. സംസ്ഥാന സഹകരണ വകുപ്പും ഈ ഇടപാടുകളിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.