കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 19.35 ശതമാനം2,681 പേര്‍ക്ക് വൈറസ് ബാധ; 2,987 പേര്‍ക്ക് രോഗമുക്തി
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,580 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 0ഉറവിടമറിയാതെ 14 പേര് രോഗബാധിതരായി ചികിത്സയില്‍ 31,038 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 80,213 പേര്
മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (2021 ഓഗസ്റ്റ് 15) 2,681 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 19.35 ശതമാനമാണ് ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. ഞായറാഴ്ച മാത്രം 2,987 പേര് രോഗവിമുക്തരായി. ഇതോടെ വിദഗ്ധ പരിചരണത്തിന് ശേഷം ജില്ലയില്‍ കോവിഡ് ഭേദമായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 4,20,168 പേരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.
രോഗബാധ സ്ഥിരീകരിച്ചവരില്‍ 2,580 പേര് രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 14 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശരാജ്യങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 84 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 80,213 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 31,038 പേര് ചികിത്സയില്‍ കഴിയുന്നു.കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 837 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 385 പേരും 167 പേര് കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 382 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,802 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.ആരോഗ്യ ജാഗ്രത കൈവിടരുത്:
ജില്ലാ മെഡിക്കല്‍ ഓഫീസര്കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ അലംഭാവം പാടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന ആവര്‍ത്തിച്ച് ആഹ്വാനം ചെയ്തു. പൊതു സ്ഥലങ്ങളില്‍ പോകുന്നവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യത സജീവമായി നിലനില്‍ക്കുകയാണ്. ഈ ഘട്ടത്തില്‍ ആരോഗ്യ ജാഗ്രത പാലിക്കുന്നതിലൂടെ മാത്രമെ സ്വയരക്ഷയും സമൂഹ പരിരക്ഷയും ഉറപ്പാക്കാനാകൂ.
വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. രണ്ട് മാസ്കുകളുടെ ശരിയായ ഉപയോഗം അത്യാവശ്യമാണ്. സാമൂഹ്യ അകലം ഉറപ്പാക്കുന്നതിലും കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൃത്യമായ ഇടവേളകളില്‍ കഴുകി വൃത്തിയാക്കുന്നതിലും വീഴ്ച പാടില്ല. വീടുകളില്‍ അതീവ ജാഗ്രത തുടരണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഓര്‍മ്മിപ്പിച്ചു.
രോഗ വ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങളോട് പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്ട്രോള് സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്ട്രോള് സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
മലപ്പുറം ജില്ലയില്‍ ഞായര്‍ (2021 ഓഗസ്റ്റ് 15) പ്രാദേശികാടിസ്ഥാനത്തില്‍ രോഗബാധിതരായവരുടെ എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര് നഗര്‍ 23ആലങ്കോട് 17ആലിപ്പറമ്പ് 47അമരമ്പലം 18ആനക്കയം 29അങ്ങാടിപ്പുറം 40അരീക്കോട് 19ആതവനാട് 28ഊരകം 20ചാലിയാര്‍ 06ചീക്കോട് 23ചേലേമ്പ്ര 22ചെറിയമുണ്ടം 12ചെറുകാവ് 17ചോക്കാട് 21ചുങ്കത്തറ 46എടക്കര 17എടപ്പറ്റ 24എടപ്പാള്‍ 43എടരിക്കോട് 12എടവണ്ണ 27എടയൂര്‍ 73ഏലംകുളം 05ഇരിമ്പിളിയം 28കാലടി 15കാളികാവ് 35കല്പകഞ്ചേരി 21കണ്ണമംഗലം 23കരുളായി 08കരുവാരക്കുണ്ട് 34കാവനൂര്‍ 21കീഴാറ്റൂര്‍ 23കീഴുപറമ്പ് 26കോഡൂര്‍ 45കൊണ്ടോട്ടി 30കൂട്ടിലങ്ങാടി 20കോട്ടക്കല്‍ 23കുറുവ 12കുറ്റിപ്പുറം 55കുഴിമണ്ണ 08മക്കരപ്പറമ്പ് 12മലപ്പുറം 72മമ്പാട് 59മംഗലം 13മഞ്ചേരി 98മങ്കട 31മാറാക്കര 07മാറഞ്ചേരി 52മേലാറ്റൂര്‍ 15മൂന്നിയൂര്‍ 20മൂര്‍ക്കനാട് 28മൂത്തേടം 57മൊറയൂര്‍ 54മുതുവല്ലൂര്‍ 18നന്നമ്പ്ര 43നന്നംമുക്ക് 07നിലമ്പൂര്‍ 39നിറമരുതൂര്‍ 61ഒതുക്കുങ്ങല്‍ 13ഒഴൂര്‍ 07പള്ളിക്കല്‍ 19പാണ്ടിക്കാട് 11പരപ്പനങ്ങാടി 21പറപ്പൂര് 09പെരിന്തല്‍മണ്ണ 66പെരുമണ്ണ ക്ലാരി 11പെരുമ്പടപ്പ് 09പെരുവള്ളൂര്‍ 07പൊന്മള 05പൊന്മുണ്ടം 08പൊന്നാനി 27പൂക്കോട്ടൂര്‍ 29പോരൂര്‍ 11പോത്തുകല്ല് 14പുലാമന്തോള്‍ 19പുളിക്കല്‍ 15പുല്‍പ്പറ്റ 16പുറത്തൂര്‍ 19പുഴക്കാട്ടിരി 15താനാളൂര്‍ 33താനൂര്‍ 13തലക്കാട് 19തവനൂര്‍ 16താഴേക്കോട് 36തേഞ്ഞിപ്പലം 15തെന്നല 15തിരുനാവായ 18തിരുവാലി 10തൃക്കലങ്ങോട് 37തൃപ്രങ്ങോട് 15തുവ്വൂര്‍ 21തിരൂര്‍ 29തിരൂരങ്ങാടി 10ഊര്‍ങ്ങാട്ടിരി 26വളാഞ്ചേരി 29വളവന്നൂര്‍ 26വള്ളിക്കുന്ന് 35വട്ടംകുളം 13വാഴക്കാട് 18വാഴയൂര്‍ 09വഴിക്കടവ് 35വെളിയങ്കോട് 25വേങ്ങര 21വെട്ടത്തൂര്‍ 27വെട്ടം 19വണ്ടൂര്‍ 58