Fincat

ഓണകിറ്റ് വിതരണവും രക്ഷാബന്ധൻ മഹോത്സവും ആചരിച്ചു

മലപ്പുറം: ഹനുമാൻ സേന ഭാരതിന്റെ നേതൃത്വത്തിൽ നിർധന കുടുംബങ്ങൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണവും രക്ഷാബന്ധൻ മഹോത്സവും മലപ്പുറം വള്ളിക്കുന്ന് കാര്യാലയത്തിൽ നടത്തി
സംഗീത് ചേവായൂർ അദ്ധ്വ ക്ഷത വഹിച്ചു സംസ്ഥാന ചെയർമാൻ എ എം ഭക്തവത്സലൻ ഉദ്ഘാടനം ചെയ്തു.

1 st paragraph


ധർമ്മബോധവും നീതി ബോധവും നഷ്ട്ടപെടാത്ത ഒരു സമൂഹത്തെ വാർത്തെടുക്കാനാണ് ഹനുമാൻ സേന പ്രവർത്തിക്കുന്നതെന്ന് ചെയർമാൻ ഭക്തവത്സലൻ പറഞ്ഞു ചടങ്ങിൽ വലിയ പഞ്ചാംഗവും ഹനുമാൻ ചാലിസ വിതരണവും നടത്തി. പി അനിൽകുമാർ ഭദ്രദീപം കൊളുത്തി ശിവദാസ് ധർമ്മടം സ്വാഗതവും പുരുഷു മാസ്റ്റർ നന്ദിയും രേഖപെടുത്തി .പി സത്യജിത്ത് , ജാം പ്രഭു, എം ഷിഭുരാജ് , ടൈഗർ ചന്ദ്രൻ എന്നിവർ നേത്യത്വം നല്കി.