മലബാർ സമരപോരാളികളെ തമസ്ക്കരിക്കുന്നവർ രാജ്യത്തിന്റെ ഒറ്റുകാർ: എസ് ഡി പി ഐ

മലപ്പുറം : പിറന്ന നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച മലബാർ സമരപോരാളികളെ തമസ്ക്കരിക്കുന്നവർ രാജ്യത്തിന്റെ ഒറ്റുകാരാണെന്നും ഇവർക്കെതിരെ സ്വാതന്ത്രത്തിന്റെ കാവലാളാവാൻ പൊതുസമൂഹം മുന്നോട്ട് വരണമെന്നും എസ് ഡി പി ഐ ജില്ലാ പ്രസിഡണ്ട് സി.പി.എ ലത്തീഫ് ആവശ്യപ്പെട്ടു.മലബാർ സമരത്തിൽ രക്തസാക്ഷികളായ 387 പോരാളികളുടെ പേര് ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റീസേർച്ചിന്റെ (ICHR) രക്തസാക്ഷി ഡയറക്ടറിയിൽ നിന്നും നീക്കം ചെയ്യാനുള്ള ശ്രമങ്ങൾക്കെതിരെ മലപ്പുറം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യദ്രോഹികളായ ഭരണകൂടം ചരിത്രത്തിൽ നിന്ന് നീക്കം ചെയ്യുന്നത് കൊണ്ട് ഇന്ത്യൻ സ്വതന്ത്രസമര ചരിത്രത്തെ മാറ്റിമറിക്കാൻ ആവില്ലെന്നും രക്തസാക്ഷി സ് മരണ തുടച്ചു നീക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ.സാദിഖ് നടുത്തൊടി , ജില്ലാ സെക്രട്ടറിമാരായ പി ഹംസ ,മുസ്‌തഫ പാമങ്ങാടൻ ,മലപ്പുറം മണ്ഡലം പ്രസിഡണ്ട് അബ്‌ദുൽ മജീദ് ,സെക്രട്ടറി നസറുദ്ധീൻ ബാവ എന്നിവർ സംസാരിച്ചു.