Fincat

ഇരുട്ടുമുറിയിൽ ആത്മീയ ചികിത്സ; യുവതിയെ ലൈംഗീകാതിക്രമണത്തിന് ഇരയാക്കിയ സിദ്ധൻ പിടിയിൽ

തേഞ്ഞിപ്പലം: ആത്മീയ ചികിത്സയുടെ മറവിൽ യുവതിയെ ലൈംഗികാതി ക്രമണത്തിന് ഇരയാക്കിയെന്ന പരാതിയിൽ സിദ്ധൻ അറസ്റ്റിൽ. തേഞ്ഞിപ്പലം വൈക്കത്ത് പാടത്ത് മുഹമ്മദ് റഫീഖ് എന്ന റഫീഖ് അഹ്സനിയെ ആണ് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത് .
27 കാരിയായ കോഴിക്കോട് വെള്ളയിൽ സ്വദേശിനിയാണ് പരാതി നൽകിയത്.

1 st paragraph

ഭർത്താവിനൊപ്പം ചികിത്സക്കെത്തിയ യുവതിയെ ചേളാരിക്ക് സമീപം വൈക്കത്ത് പാടത്തെ റഫീഖ് അഹ്സനിയുടെ വീടിനോട് ചേർന്നുള്ള ചികിത്സാ കേന്ദ്രത്തിൽ വെച്ച് ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതിയിലുള്ളത്. രാത്രിയിൽ ഇരുട്ടുമുറിയിലായിരുന്നു ആത്മീയ ചികിത്സ.

2nd paragraph

കഴിഞ്ഞ സെപ്റ്റംബർ 14 നായിരുന്നു സംഭവം. യുവതിയുടെ പരാതിയിൽ തേഞ്ഞിപ്പലം സി.ഐ എൻ.ബി ഷൈജുവിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്ത റഫീഖിന കോടതിയിൽ ഹാജരാക്കി.