മൈസൂരു കൂട്ടബലാത്സംഗം: പ്രതികളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു, തെളിവെടുപ്പ് ഇന്ന്
മൈസൂരു: മൈസൂരു കൂട്ടബലാത്സംഗക്കേസില്‍ അറസ്റ്റിലായവരെ ഇന്ന് ചാമുണ്ഡി ഹിൽസിന്‍റെ താഴ് വാരത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം അഞ്ച് തമിഴ്‌നാട് സ്വദേശികളാണ് കേസിൽ അറസ്റ്റിലായത്. ഒളിവില്‍ പോയ തിരുപ്പൂര്‍ സ്വദേശിക്കായി തെരച്ചില്‍ തുടരുകയാണ്. പിടിയിലായ പ്രതികളെ പെൺകുട്ടി തിരിച്ചറിഞ്ഞു.

ചികിത്സയിലുള്ള പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നേര്തതേ മലയാളി എൻജിനീയറിങ് വിദ്യാര്ഞഥികളാണ് സംഭവത്തിന് പിന്നിലെന്ന് സംശയമുണ്ടായിരുന്നു. എന്നാൽ ഇവർക്ക് പങ്കില്ലെന്ന് വ്യക്തമായതോടെ മൂന്ന് മലയാളി വിദ്യാർഥികളെ ചോദ്യം ചെയ്ത് വിട്ടയച്ചു.

കഴിഞ്ഞ ചെവ്വാഴ്ചയാണ് മൈസൂരിലെ ചാമുണ്ഡി ഹിൽസിൽ വെച്ച് യു.പി. സ്വദേശിനിയായ എം.ബി.എ വിദ്യാർഥിനി കൂട്ട ബലാത്സംഗത്തിനിരയായത്. സുഹൃത്തിനെ മർദിച്ച സംഘം യുവതിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
