പാലിയേക്കര ടോൾ നിരക്ക് സെപ്തംബർ ഒന്ന് മുതൽ വർദ്ധിപ്പിക്കും

പുതുക്കാട്: പാലിയേക്കരയിൽ സെപ്തംബർ ഒന്ന് മുതൽ ടോൾ നിരക്ക് അഞ്ച് മുതൽ 50 രൂപവരെ വർദ്ധിക്കും. ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തു വന്നു. കാർ, ജീപ്പ്, വാൻ വിഭാഗങ്ങൾക്ക് ഒരു വശത്തേക്ക് 75 രൂപയിൽ നിന്ന് 80 ആക്കി. ഇരുവശത്തേക്കും 110 രൂപയുണ്ടായിരുന്നത് 120 ആക്കി. പ്രതിമാസ യാത്രാനിരക്കിൽ 10 മുതൽ 50 രൂപയുടെ വർദ്ധനവുണ്ട്. ഓരോ സാമ്പത്തിക വർഷത്തെയും ദേശീയ മൊത്തനിലവാര സൂചികയിലുണ്ടാകുന്ന മാറ്റത്തെ ആശ്രയിച്ചാണ് വർഷംതോറും പാലിയേക്കരയിലെ ടോൾ പരിഷ്കരിക്കുന്നത്. കരാർ അനുസരിച്ച് 2028 വരെ ടോൾ പിരിക്കാം.

ചട്ടങ്ങളും കരാറുകളും കമ്പനിക്ക് ബാധകമല്ല

ദേശീയ പാത അതോറിട്ടിയുടെ ഡിറ്റർമിനേഷൻ ഒഫ് റേറ്റ്സ് ആൻഡ് കളക്ഷൻ റൂൾസ് 2008 പ്രകാരം നിലവിൽ പിരിക്കുന്ന തുകയുടെ മൂന്ന് ശതമാനം മാത്രമേ വർദ്ധിപ്പിക്കാവൂ. പക്ഷേ ഇവിടെ 6.6 മുതൽ 10 ശതമാനം വരെയാണ് വർദ്ധിപ്പിച്ചത്. മുൻ വർഷങ്ങളിലെ നിരക്ക് വർദ്ധനവും നിയമവിരുദ്ധമായിരുന്നു. ഇത് ചോദ്യം ചെയ്ത് 2018ൽ കോൺഗ്രസ് നേതാവ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഇതുവരെയും തീരുമാനമായിട്ടില്ല. കരാറനുസരിച്ച് കമ്പനി നിർമ്മിക്കേണ്ട അടിപ്പാത, അറ്റകുറ്റപ്പണി, സർവീസ് റോഡുകൾ, ഡ്രൈനേജുകൾ എന്നിവ ഇനിയും പൂർത്തികരിച്ചിട്ടില്ല.

വാഹനം…………………………………………………………………..പഴയ നിരക്ക്………………………… പുതിയ നിരക്ക്

ചെറുകിട കോമേഴ്സ്യൽ വാഹനം (ഒരു ദിശയിലേക്ക്) 130 രൂപ…………………………..140

ഒന്നിൽ കൂടുതൽ യാത്രയ്ക്ക്……………………………………………190…………………………………..205

ബസ്, ട്രക്ക് (ഒരു ദിശയിലേക്ക്)………………………………………….255……………………………………275

ഒന്നിലേറെ യാത്രയ്ക്ക്……………………………………………………..385……………………………………415

മൾട്ടി ആക്സിൽ വാഹനം (ഒരു ദിശയിലേക്ക്)………………… 410……………………………………445

ഒരു ദിവസത്തെ ഒന്നിലേറെയുള്ള യാത്ര…………………………………………………………………….665