Fincat

ഒരു മാസം മുൻപ് മരിച്ചയാളുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പുറത്തെടുത്തു; മരണത്തിൽ ദുരൂഹതയെന്ന് കുടുംബം

ഒരു മാസം മുൻപ് മരിച്ചയാളുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പുറത്തെടുത്തു; മരണത്തിൽ ദുരൂഹതയെന്ന് കുടുംബം

മലപ്പുറം: മലപ്പുറം ചേളാരിയിൽ ഒരു മാസം മുമ്പ് മരിച്ച ചോലക്കൽ അബ്ദുൾ അസീസിൻ്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പുറത്തെടുത്തു


മരണത്തിൽ ദുരൂഹതയുണ്ടെന്ന ഇദ്ദേഹത്തിൻ്റെ ഭാര്യയുടേയും മക്കളുടേയും പരാതിയെ തുടർന്നാണ് മൃതദേഹം പുറത്തെടുക്കുന്നത്. സഹോദരൻ മുഹമ്മദിന്റെ വീട്ടിൽ വച്ച് ജൂലൈ 31നാണ് അസീസ് മരിച്ചത്.

2nd paragraph

അസീസിൻ്റെ സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി സഹോദരങ്ങൾ ഇയാളെ കൊലപ്പെടുത്തിയെന്നാണ് അസീസിൻ്റെ ഭാര്യയും മക്കളും പൊലീസിന് നൽകിയ പരാതി.

അബ്ദുൾ അസീസിനെ കൂട്ടിക്കൊണ്ടു പോയ സഹോദരങ്ങൾ രണ്ട് കോടിയോളം രൂപ മൂല്യം വരുന്ന സ്വത്തുക്കൾ സ്വന്തം പേരിൽ മാറ്റി എഴുതിയെന്നും അവിടെ നിന്നും പിന്നീട് കുടുംബത്തിലേക്ക് തിരികെ വരാൻ അനുവദിച്ചില്ലെന്നും പരാതിയിൽ പറയുന്നു.

ആധാരം നടത്തി ദിവസങ്ങൾക്കുള്ളിൽ അബ്ദുൾ അസീസ് മരണപ്പെട്ടത് ദുരൂഹമാണെന്നും പരാതിയിൽ പറയുന്നു. ഏതാണ്ട് രണ്ട് കോടിയോളം മൂല്യം വരുന്നകെട്ടിട്ടങ്ങൾ അടക്കമുള്ള ആസ്തി വസ്തുക്കൾ അബ്ദുൾ അസീസ് മരണത്തിന് മുൻപായി സഹോദരങ്ങൾക്ക് എഴുതി നൽകിയെന്നാണ് ഭാര്യയും മക്കളും ആരോപിക്കുന്നത്.