Fincat

അഴീക്കല്‍ മത്സ്യബന്ധന ബോട്ട് ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് അടിയന്തര സഹായം 10,000 രൂപ

കൊല്ലം: അഴീക്കലിലെ മത്സ്യബന്ധന ബോട്ട് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ പതിനായിരം രൂപ അടിയന്തര സഹായം പ്രഖ്യാപിച്ചു. അപകടകാരണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും കൂടുതൽ സഹായം മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം പ്രഖ്യാപിക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

1 st paragraph

മത്സബന്ധനം കഴിഞ്ഞു മടങ്ങുകയായിരുന്ന ഓംകാര എന്ന ബോട്ടാണ് അഴീക്കല്‍ ഹാര്‍ബറിന് ഒരു നോട്ടിക്കല്‍ മൈല്‍ അകലെ ഇന്നു രാവിലെ അപകടത്തില്‍പ്പെട്ടത്. ആലപ്പുഴ ആറാട്ടുപുഴ സ്വദേശികളായ സുദേവൻ, തങ്കപ്പൻ, ശ്രീകുമാർ, സുനിൽ ദത്ത് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. 16 പേര്‍ ബോട്ടിലുണ്ടായിരുന്നു. 12 പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

2nd paragraph

അതേസമയം, രക്ഷാപ്രവർത്തനത്തിന് കോസ്റ്റൽ പൊലീസിൻറെ സഹായം ലഭിച്ചില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിച്ചു. അപകട വിവരം അറിയിച്ചിട്ടും അഴീക്കൽ കോസ്റ്റൽ പോലീസിന്‍റെ പ്രതികരണം ലഭിച്ചില്ല. മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട മത്സ്യത്തൊഴിലാളിയുടേതാണ് പ്രതികരണം.