ആശുപത്രി ജീവനക്കാരിയെ കടന്നുപിടിച്ച ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ
കൊല്ലം: സ്വകാര്യ ആശുപത്രി ജീവനക്കാരിയെ കടന്നുപിടിച്ച സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവർ അറസ്റ്റിലായി. പാലോട് പൊന്നന്തോട്ടം മേക്കരവീട്ടില്‍ സുജിത് (23) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം അയത്തിലുള്ള സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിക്ക് നേരെയാണ് അതിക്രമമുണ്ടായത്.

കൊല്ലം സിറ്റി പൊലീസ് കമീഷണറുടെ നിര്‍ദേശാനുസരണം കൊല്ലം അസി. കമീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. തുടർന്ന് ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.