മേട്ടുപാളയം-ഊട്ടി ട്രെയിൻ സർവീസ്​ പുനരാരംഭിച്ചു

പ്രകൃതിയുടെ അതി മനോഹര കാഴ്​ച സമ്മാനിക്കുന്ന മേട്ടുപാളയം-ഊട്ടി പർവത ട്രെയിൻ സർവിസ്​ തിങ്കളാഴ്​ച പുനരാരംഭിച്ചു. തമിഴ്​നാട്ടിൽ കോവിഡ്​ വ്യാപനം കുറഞ്ഞതിനെ തുടർന്ന്​ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നതി​െൻറ ഭാഗമായാണ്​ നാലുമാസത്തിനുശേഷം ട്രെയിൻ സർവിസും ആരംഭിച്ചത്​.

പ്രതീകാത്മക ചിത്രം

ദിവസവും രാവിലെ 7.10ന്​ മേട്ടുപാളയത്തുനിന്ന്​ പുറപ്പെട്ട്​ 11.55ന്​ ഊട്ടിയിലെത്തും. തിരിച്ച്​ രണ്ടിന്​ പുറപ്പെട്ട്​ വൈകീട്ട്​ അഞ്ചരക്ക്​ മേട്ടുപാളയത്ത്​ തിരിച്ചെത്തും. മൊത്തം 180 സീറ്റാണ്​​. ഇതിൽ 40 എണ്ണം ഫസ്​റ്റ് ​ക്ലാസ്​. http://www.irctc.co.in എന്ന വെബ്​സൈറ്റ്​ വഴിയോ നേരിട്ടോ​ റിസർവ്വ് ചെയ്യണം. ഫസ്​റ്റ്​ ക്ലാസിന്​ 600 രൂപയും സെക്കൻറ്​ ക്ലാസിന്​ 295 രൂപയുമാണ്​ നിരക്ക്​.