മേട്ടുപാളയം-ഊട്ടി ട്രെയിൻ സർവീസ് പുനരാരംഭിച്ചു
പ്രകൃതിയുടെ അതി മനോഹര കാഴ്ച സമ്മാനിക്കുന്ന മേട്ടുപാളയം-ഊട്ടി പർവത ട്രെയിൻ സർവിസ് തിങ്കളാഴ്ച പുനരാരംഭിച്ചു. തമിഴ്നാട്ടിൽ കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടർന്ന് വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നതിെൻറ ഭാഗമായാണ് നാലുമാസത്തിനുശേഷം ട്രെയിൻ സർവിസും ആരംഭിച്ചത്.
ദിവസവും രാവിലെ 7.10ന് മേട്ടുപാളയത്തുനിന്ന് പുറപ്പെട്ട് 11.55ന് ഊട്ടിയിലെത്തും. തിരിച്ച് രണ്ടിന് പുറപ്പെട്ട് വൈകീട്ട് അഞ്ചരക്ക് മേട്ടുപാളയത്ത് തിരിച്ചെത്തും. മൊത്തം 180 സീറ്റാണ്. ഇതിൽ 40 എണ്ണം ഫസ്റ്റ് ക്ലാസ്. http://www.irctc.co.in എന്ന വെബ്സൈറ്റ് വഴിയോ നേരിട്ടോ റിസർവ്വ് ചെയ്യണം. ഫസ്റ്റ് ക്ലാസിന് 600 രൂപയും സെക്കൻറ് ക്ലാസിന് 295 രൂപയുമാണ് നിരക്ക്.