Fincat

തൊഴില്‍ മേഖലകളില്‍ സ്ത്രീശാക്തീകരണം അനിവാര്യം


മലപ്പുറം : കേന്ദ്ര സര്‍ക്കാറിന്റെ ഉദാരവല്‍ക്കരണ കോര്‍പ്പറേറ്റ് നയങ്ങള്‍ കാരണം സ്ത്രീ സൗഹൃദ തൊഴിലിടങ്ങള്‍ നഷ്ടപ്പെടുന്നതായി  എ ഐ ടി യു സി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അമൃത്ജിത് കൗര്‍. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വനിതാ കണ്‍വെന്‍ഷന്‍ സൂം മീറ്റിംഗിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. മലപ്പുറം ജില്ലയിലെ വിവിധ മേഖലാ കമ്മിറ്റികളെ പ്രതിനിധീകരിച്ച് നൂറുകണക്കിന് ജീവനക്കാര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.

1 st paragraph

വനിതാ ജീവനക്കാര്‍ പൊതുജനങ്ങള്‍ക്ക് സൗഹദപരമായി സേവന സന്നദ്ധതയില്‍ നില്‍ക്കണമെന്നും കേരളത്തിലെ വനിതാ ജീവനക്കാര്‍ ഇന്ത്യയിലെ മുഴുവന്‍ വനിതാ ജീവനക്കാര്‍ക്കും മാതൃകയാണെന്നും അവര്‍ പറഞ്ഞു. സംസ്ഥാന വനിതാ കമ്മിറ്റി അംഗം കവിതസദന്‍, ജി. സീമ, സത്യറാണി, റംല കായല്‍തൊടി, കെ സരിത, പി. ഗിരിജ, ടി ലേഖ എന്നിവര്‍ നേതൃത്വം നല്‍കി.