പ്ലസ് വണ്‍ പരീക്ഷ സെപ്റ്റംബര്‍ 24 മുതല്‍
തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷാ തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ 18 വരെയാണ് പരീക്ഷ. വി.എച്ച്.എസ്.സി പരീക്ഷ സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ 13 വരെ നടക്കും. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നു ചേര്‍ന്ന ഉന്നതലതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

എല്ലാ ദിവസവും രാവിലെയാണ് പരീക്ഷ. ഓരോപരീക്ഷയ്ക്കിടയിലും അഞ്ച് ദിവസങ്ങള്‍ വരെ ഇടവേളയുണ്ടാകും. കുട്ടികളുടെയും രക്ഷിതാക്കളുടെയും ആവശ്യപ്രകാരമാണ് പരീക്ഷകള്‍ക്കിടയിലെ ഇടവേള വര്‍ധിപ്പിച്ചത്. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷ നടക്കുകയെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

പരീക്ഷ ടൈം ടേബിള്‍ http://dhsekerala.gov.in എന്ന ഹയര്‍ സെക്കന്‍ഡറി വെബ് പോര്‍ട്ടലില്‍ ലഭ്യമാകും.