Fincat

മു‌സ്ലീങ്ങളെക്കാൾ രാജ്യത്ത് മതംമാറ്റിക്കുന്നത് ക്രിസ്‌ത്യാനികൾ, വെളളാപ്പള‌ളി നടേശൻ

കൊല്ലം: രാജ്യത്ത് മുസ്ളീങ്ങളെക്കാൾ കൂടുതൽ മതംമാറ്റം നടത്തുന്നത് ക്രിസ്‌ത്യാനികളാണെന്ന് വെള‌ളാപ്പള‌ളി നടേശൻ. സത്യം തുറന്നുപറയുമ്പോൾ വർഗീയവാദി ആക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ എല്ലാ ക്രിസ്‌ത്യൻ വിഭാഗങ്ങളും ഇത് പ്രോത്സാഹിപ്പിക്കുന്നില്ല. മയക്കുമരുന്നിന്റെ പേരിൽ ഒരു വിശുദ്ധയുദ്ധവും നടക്കുന്നില്ലെന്ന് അദ്ദേഹം പാലാ ബിഷപ്പിന്റെ നർകോട്ടിക് ജിഹാദ് പ്രസ്‌താവനയെ തള‌ളിക്കൊണ്ട് അഭിപ്രായപ്പെട്ടു.

നാട്ടിലെ സ്‌കൂളുകളുടെയും കോളേജുകളുടെയും പരിസരങ്ങളിൽ എല്ലാം മയക്കുമരുന്ന് വിൽപന നടക്കുന്നുണ്ട്. അതിന് മുസ്ളീം സമുദായത്തെ മാത്രം കുറ്റം പറഞ്ഞത് ശരിയല്ലെന്നും വെളളാപ്പള‌ളി പറഞ്ഞു. ഇസ്രയേലിൽ മരിച്ച സൗമ്യ ഈഴവ സമുദായത്തിൽപെട്ട സ്‌ത്രീയായിരുന്നു. പക്ഷെ സംസ്‌കാരം പള‌ളിയിൽ വച്ചാണ് നടന്നത്. ക്രിസ്‌ത്യൻ മിഷണറിമാരാണ് രാജ്യത്ത് ഏറ്റവും മതംമാറ്റം നടത്തുന്നത്. ഫാദർ റോയി കണ്ണൻചിറ ദീപികയുടെ തലപ്പത്തിരുന്ന് ഈഴവ സമുദായത്തിനെതിരെ പറഞ്ഞത് സംസ്‌കാരത്തിന് നിരക്കാത്തതാണ്. വൈദികപട്ടം ആരെക്കുറിച്ചും എന്തും പറയാനുള‌ള ലൈസൻസ് അല്ലെന്നും വെള‌ളാപ്പള‌ളി സൂചിപ്പിച്ചു.

2nd paragraph