ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് കാ​ണാ​താ​യവി​ദ്യാ​ര്‍​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ശ്രീ​ക​ണ്ഠ​പു​രം: ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് കാ​ണാ​താ​യ സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. തേ​ര്‍​ളാ​യി​യി​ലെ കെ.​വി.​ഹാ​ഷിം-​കെ.​സാ​ബി​റ ദ​മ്ബ​തി​ക​ളു​ടെ മ​ക​ന്‍ കെ. ​അ​ന്‍​സ​ബി (16) ആ​ണ് മ​രി​ച്ച​ത്. ചെ​ങ്ങ​ളാ​യി തേ​ര്‍​ളാ​യി മു​ന​മ്ബ​ത്ത് ക​ട​വി​ലാണ് അപകടമുണ്ടായത്.

അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ സ്കൂ​ബാ ടീ​മും തൃ​ക്ക​രി​പ്പൂ​ര്‍, പ​യ്യ​ന്നൂ​ര്‍ എ​ന്നി​വി​ട​ങ്ങി​ല്‍ നി​ന്നെ​ത്തി​യ സേ​ന​യു​ടെ മു​ങ്ങ​ല്‍ വി​ദ​ഗ്ധ​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ഇ​ന്ന് രാ​വി​ലെ ന​ട​ത്തി​യ തെ​ര​ച്ചി​ല്‍ രാവിലെയാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കാ​ണാ​താ​യ സ്ഥ​ല​ത്തി​ന്‍റെ അ​ടി​ത്ത​ട്ടി​ല്‍ ചെ​ളി​യി​ല്‍ പു​ത​ഞ്ഞ നി​ല​യി​ലാ​യാ​രുന്നു മൃ​ത​ദേ​ഹം.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. തേ​ര്‍​ളാ​യി മ​ദ്ര​സ​യി​ലെ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് ശേ​ഷം ഇ​ന്ന് വൈ​കു​ന്നേ​രം മൃ​ത​ദേ​ഹം തേ​ര്‍​ളാ​യി ജു​മാ മ​സ്ജി​ദ് ക​ബ​ര്‍​സ്ഥാ​നി​ല്‍ ക​ബ​റ​ട​ക്കും.

കു​മാ​ത്ത​ര്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ നി​ന്ന് ഇ​ത്ത​വ​ണ എ​സ്എ​സ്എ​ല്‍​സി ക​ഴി​ഞ്ഞ അ​ന്‍​സ​ബ് പ്ല​സ് വ​ണ്‍ അ​ഡ്മി​ഷ​ന് വേ​ണ്ടി കാ​ത്തി​രി​ക്ക​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​ന്‍​സി​ല,