അജ്ഞാത ജീവിയുടെ ആക്രമണത്തിൽ മുപ്പതോളം കോഴികൾ ചത്തു
പറവണ്ണ,കാഞ്ഞിരകുറ്റിയിൽ അഞ്ജാതജീവി കൊന്നു തള്ളിയത് മുപ്പതോളം കോഴികളെ.
ഞായറാഴ്ച പുലർച്ചെയാണ് സംഭവം

തിരൂർ: പറവണ്ണ ,കാഞ്ഞിരകുറ്റിയിലെ കാരാറ്റ്ക്കടവത്ത് അഫ്സൽ നവാസിൻെറ വീട്ടുവളപ്പിലെ കോഴിഫാമിലാണ് ഞായറാഴ്ച പുലർച്ചെ അജ്ഞാതജീവിയുടെ ആക്രമണമുണ്ടായത്. മുപ്പതോളം കോഴികളെയാണ് കൊന്നു തള്ളിയത്.

മിക്ക കോഴികളുടേയും കഴുത്തിനാണ് കടിയേറ്റിട്ടുള്ളത്.എട്ടു വർഷം മുമ്പാണ് അഫ്സൽ നവാസ് കോഴികൃഷി തുടങ്ങിയത്.നേരത്തെയും സമാനമായ രീതിയിലുള്ള ആക്രമണമുണ്ടായിരുന്നതായി അഫ്സൽ പറഞ്ഞു.

വെട്ടം പഞ്ചായത്തിൽ ഇരുപതോളം കർഷകർ സമാനമായ രീതിയിൽ കോഴിഫാം നടത്തുന്നുണ്ട്.