കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

ആലപ്പുഴ: ആലപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ആരോഗ്യപ്രവർത്തകയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. തുക്കുന്നപ്പുഴ പാനൂരിന് സമീപം ഇന്നലെ അർദ്ധരാത്രിയാണ് സംഭവം.

വണ്ടാനം മെഡിക്കൽ കോളേജിലെ നഴ്‌സിനു നേരെയാണ് ആക്രമണം. ബൈക്കിലെത്തിയ രണ്ടുപേർ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.പൊലീസ് പട്രോൾ വാഹനം കണ്ട് പ്രതികൾ രക്ഷപ്പെട്ടു. ഇവർക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.