എം.പിമാര്‍ ഓട് പൊളിച്ചുവന്നവരല്ല; അവര്‍ക്ക് സല്യൂട്ടിന് അവകാശമുണ്ട്; സുരേഷ് ഗോപിയെ പിന്തുണച്ച് കെ. മുരളീധരന്‍

ചേളാരി: സല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപി എം.പിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് മുരളീധരന്‍ എംപി. എം.പിമാര്‍ക്കും സല്യൂട്ട് അവകാശപ്പെട്ടതാണെന്ന് കെ. മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു .

എം.പിമാര്‍ ഓട് പൊളിച്ചുകയറി വന്നവരല്ല. ഡി.ജി.പിമാര്‍ക്കും എസ്.പിമാര്‍ക്കും വരെ പൊലീസ് സല്യൂട്ട് ആവാമെങ്കില്‍ എന്തുകൊണ്ട് എം.പിമാര്‍ക്ക് നല്‍കിക്കൂടായെന്നും മുരളീധരന്‍ എം.പി ചോദിച്ചു. കോണ്‍ഗ്രസിലെ സെമികേഡര്‍ എന്തെന്ന് അറിയണമെങ്കില്‍ പാര്‍ട്ടി ഭരണഘടന വായിക്കണമെന്നും അദ്ദേഹം പറഞ്ഞു.