ബിന്ദു അമ്മിണിക്കെതിരെ അസഭ്യം; ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു
കോഴിക്കോട്: ആക്ടിവിസ്റ്റും ലോ കോളജ് അധ്യാപികയുമായ ബിന്ദു അമ്മിണിക്കുനേരെ സ്വകാര്യ ബസ് ഡ്രൈവര്‍ അസഭ്യം പറഞ്ഞതായി പരാതി. കണ്ണൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന സെയ്ൻ ബസിലെ ഡ്രൈവര്‍ക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. ഐ.പി.സി 509 പ്രകാരം സ്ത്രീയെ വാക്കുകളിലൂടെ അപമാനിച്ചതിനാണ് കേസ്.
ഞായറാഴ്ച രാത്രി പൊയില്‍ക്കാവില്‍നിന്ന് ബസില്‍ കയറിയ തന്നെ തിരിച്ചറിഞ്ഞ ഡ്രൈവര്‍ ശബരിമലയില്‍ പോയതുമായി ബന്ധപ്പെട്ട് പരിഹസിച്ചതായി ബിന്ദു അമ്മിണി പറഞ്ഞു. സംഘ്പരിവാര്‍ അനൂകൂലികളാണ് അധിക്ഷേപിച്ചതെന്നും പരാതിയില്‍ സൂചിപ്പിച്ചിരുന്നു. വെസ്റ്റ്ഹില്ലില്‍ ഇറങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിര്‍ത്തിയില്ലെന്നും അവര്‍ പറഞ്ഞു.