ബിന്ദു അമ്മിണിക്കെതിരെ അസഭ്യം; ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു

കോഴിക്കോട്​: ആക്​ടിവിസ്​റ്റും ലോ കോളജ്​ അധ്യാപികയുമായ ബിന്ദു അമ്മിണിക്കുനേരെ സ്വകാര്യ ബസ്​ ഡ്രൈവര്‍ അസഭ്യം പറഞ്ഞതായി പരാതി. കണ്ണൂര്‍-കോഴിക്കോട്​ റൂട്ടിലോടുന്ന സെയ്‌ൻ ബസിലെ ഡ്രൈവര്‍ക്കെതിരെ നടക്കാവ്​ പൊലീസ്​ കേസെടുത്തു. ഐ.പി.സി 509 ​പ്രകാരം സ്​ത്രീയെ വാക്കുകളിലൂടെ അപമാനിച്ചതിനാണ്​ കേസ്​.

ഞായറാഴ്​ച രാത്രി പൊയില്‍ക്കാവില്‍നിന്ന്​ ബസില്‍ കയറിയ തന്നെ തിരിച്ചറിഞ്ഞ ഡ്രൈവര്‍ ശബരിമലയില്‍ പോയതുമായി ബന്ധപ്പെട്ട്​ പരിഹസിച്ചതായി ബിന്ദു അമ്മിണി പറഞ്ഞു. സംഘ്​പരിവാര്‍ അനൂകൂലികളാണ്​ അധിക്ഷേപിച്ചതെന്നും പരാതിയില്‍ സൂചിപ്പിച്ചിരുന്നു. വെസ്റ്റ്​ഹില്ലില്‍ ഇറങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിര്‍ത്തിയില്ലെന്നും അവര്‍ പറഞ്ഞു.