കെ.പി.എസ്.ടി.എ മലപ്പുറം ഉപജില്ലാ കമ്മിറ്റി സായാഹ്ന സദസ്സ് നടത്തി.

മലപ്പുറം: ചരിത്രവസ്തുതകൾ തമസ്കരിക്കുന്ന ഭരണകൂട ഭീകരതക്കെതിരെ കെ പി എസ് ടി എ മലപ്പുറം ഉപജില്ലാ കമ്മിറ്റി നടത്തിയ സായാഹ്ന സദസ്സ് മലപ്പുറം ഡി.സി.സി സെക്രട്ടറി ശ്രീ.പി.സി വേലായുധൻ കുട്ടി  ഉദ്ഘാടനം ചെയ്തു. കെ.പി.എസ്.ടി.എ   മലപ്പുറം ജില്ലാ ട്രഷറർ ശ്രീ. കെ.വി മനോജ് കുമാർ മുഖ്യപ്രഭാഷണം നടത്തി.

ഉപജില്ലാ ജോയിൻ സെക്രട്ടറി ശ്രീ. അബ്ദുൽ ഹമീദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഉപ ജില്ലാ പ്രസിഡൻറ് ശ്രീ. മുജീബ് റഹ്മാൻ അധ്യക്ഷനായിരുന്നു. വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ശ്രീ. ഹാരിസ് ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ. അബ്ദുൽ ജലീൽ, വിദ്യാഭ്യാസ ജില്ലാ, ഉപജില്ലാ  നേതാക്കളായ ശ്രീ. അബ്ബാസലി, ശ്രീ സജിൽ കുമാർ, ശ്രീ രാജൻ, ശ്രീ.മൊയ്തു തുടങ്ങിയ നേതാക്കൾ ആശംസകളർപ്പിച്ച് സംസാരിച്ചു. ഉപജില്ലാ ട്രഷറർ ശ്രീ.അബ്ദുല്ലത്തീഫ് നന്ദി അർപ്പിച്ചു.