അലൂമിനിയം, ഫൈബര്‍, ഗ്ലാസ് വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് നില്‍പ്പുസമരം നടത്തി


മലപ്പുറം : അലൂമിനിയം, ഫൈബര്‍, ഗ്ലാസ് തുടങ്ങിയവയുടെ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ലേബര്‍ കോണ്‍ട്രാക്ട് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച നില്‍പ്പുസമരത്തിന്റെ ഭാഗമായി  മലപ്പുറം ജില്ലയില്‍ എടക്കര, നിലമ്പൂര്‍, വണ്ടൂര്‍ , പെരിന്തല്‍മണ്ണ, മേലാറ്റൂര്‍, പാണ്ടിക്കാട്, മഞ്ചേരി, എടവണ്ണ, അരീക്കോട്, കൊണ്ടോട്ടി, ചേളാരി, ചെമ്മാട്, വേങ്ങര, മലപ്പുറം, കോട്ടക്കല്‍, തിരൂര്‍, താനൂര്‍, പെരുമ്പടപ്പ് , പൊന്നാനി, എടപ്പാള്‍, വളാഞ്ചേരി, ചങ്ങരംകുളം എന്നീ പ്രദേശങ്ങളിലെ ടൗണുകള്‍ കേന്ദ്രീകരിച്ച് നില്‍പ് സമരം നടത്തി.

മലപ്പുറത്ത് നടത്തിയ സമരം

കോവിഡ് മഹാമാരിക്കാലത്ത് നടുവൊടിഞ്ഞ തൊഴില്‍ മേഖലക്ക് കിട്ടിയ ഇരുട്ടടിയായിട്ടാണ് ഇപ്പോഴത്തെ വിലവര്‍ധനവ് . ഭരണകൂടങ്ങള്‍ ഈ മേഖലയിലെ ലക്ഷക്കണക്കിന് സാധാരണ തൊഴിലാളിക്കള്‍ക്ക് വേണ്ടി നിലകൊള്ളുക വന്‍കിട കോര്‍പ്പറേറ്റ് കമ്പനികളെ നിലക്കുനിര്‍ക്കുക വിലവര്‍ദ്ദനവ് തടയാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി  ഇടപെട്ട് ഫാബ്രിക്കേഷന്‍ മേഖലയെയും തൊഴിലാളികളേയും സംരക്ഷിക്കണമെന്നും മലപ്പുറത്ത് നടന്ന പരിപാടി ഉദ്ഘാടനം നിര്‍വഹിച്ച  സംസ്ഥാന പ്രസിഡന്റ് ദിലീപ് മടപ്പിലാശ്ശേരി ആവശ്യപ്പെട്ടു .
നിലമ്പൂരില്‍  അല്‍ക്ക സംസ്ഥാന സെക്രട്ടറി സുരേഷ് പാത്തിപ്പാറയും മേലാറ്റൂരില്‍ . മലപ്പുറം ജില്ലാ പ്രസിഡന്റ് ഫസല്‍ കൊണ്ടോട്ടിയും ഉല്‍ഘാടനം നിര്‍വഹിച്ചു.