Fincat

വാക്ക്സിനെടുത്ത് മടങ്ങുകയായിരുന്ന യുവതിയെ ബസിൽ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്സിൽ

ആലുവ: വാക്ക്സിനെടുത്ത് മടങ്ങുകയായിരുന്ന യുവതിയെ ബസിൽ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്സിൽ. കുട്ടമശേരി ചെറുപറമ്പിൽ വീട്ടിൽ ലുക്കുമാനാണ് (36) ആലുവ പോലീസിൻറെ പിടിയിലായത്. ആലുവ ജില്ല ആശുപത്രിയിൽ നിന്ന് വാക്സിനെടുത്ത് വീട്ടിലേക്ക് പോവുകയായിരുന്ന യുവതിക്ക് നേരെയാണ് പീഡനശ്രമം നടന്നത്. തുടർന്ന് ഇയാൾ ദേശത്ത് ഇറങ്ങുകയും എയർപോർട്ട് ഭാഗത്തേക്കുള്ള ടാക്സി കാറിൽ കയറിപ്പോകുകയും ചെയ്തു. ഈ ഭാഗത്തേക്കു പോയ കാർ കേന്ദീകരിച്ചു നടന്ന അന്വഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

1 st paragraph

ആലുവ മാർക്കറ്റിലേക്ക് പോത്ത് വിതരണം ചെയ്യുന്നയാളാണ് ലുക്കുമാൻ. എസ്.എസ്.ഐമാരായ സന്തോഷ് കുമാർ, ആർ.വിനോദ്, എ.എസ്.ഐ ബിനോജ് ഗോപാലകൃഷ്‌ണൻ, എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.