പ്രതിശ്രുത വരനൊപ്പം സഞ്ചരിക്കേ യുവതിക്ക് ദാരുണാന്ത്യം


കോട്ടയം: പ്രതിശ്രുത വരനുമായി യാത്ര ചെയ്യുന്നതിനിടെ കെഎസ്ആർടിസി ബസിന് അടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. മാമ്മൂട് കരിങ്ങണാമറ്റം സ്വദേശി സുബി ജോസഫാ(25)ണ് മരിച്ചത്. വാഴൂർ റോഡിൽ വച്ചായിരുന്നു അപകടം.
ഒരേ ദിശയിലാണ് കെഎസ്ആർടിസി ബസും സ്കൂട്ടറും സഞ്ചരിച്ചത്.

പ്രതിശ്രുത വരനൊപ്പം സ്കൂട്ടറിന്റെ പിന്നിൽ ഇരുന്നാണ് സുബി യാത്ര ചെയ്തിരുന്നത്. കുമളിയിൽനിന്ന് കായംകുളത്തേക്ക് പോവുകയായിരുന്നു ബസ്. സ്കൂട്ടറിനെ ബസ് ഓവർടേക്ക് ചെയ്യുന്നതിനിടെ സ്കൂട്ടർ റോഡിൽനിന്നു തെന്നിമാറുകയും സുബി ബസിനടിയിൽപെടുകയുമായിരുന്നു. യുവാവ് അദ്‌ഭുതകരമായി രക്ഷപെട്ടു.