കേരള യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി വളാഞ്ചേരി സ്വദേശിനി


വളാഞ്ചേരി : കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൽഎം എസ് സി മറൈൻ കെമിസ്റ്റ്റിക്ക് ഒന്നാം റാങ്ക് കരസ്ഥമാക്കി മർവ ഷാഹിദ്. പ്ലസ്ടു വരെ പഠനം യുഎഇയിൽ പൂർത്തിയാക്കി ഡിഗ്രി ഫറൂഖ് കോളേജിൽ കഴിഞ്ഞ പോസ്റ്റ് ഗ്രാജ്വേഷന് വേണ്ടി യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൽ എത്തിയത്.

കൊച്ചിൻ യൂണിവേഴ്സിറ്റി ക്യാമ്പസിൽ പോസ്റ്റ് ഗ്രാജുവേഷൻ പൂർത്തിയാക്കിയ മർവ ഷാഹിദ് വളാഞ്ചേരി പാണ്ടികശാല സ്വദേശിയും അല്ല യിൻ യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥനായ ഷാഹിദ് യുടെയും കോക്കൂർ സ്വദേശി അഡ്വ.റസിയ ഷാഹിദിന്റെയും മകളാണ്. യുഎഇയിലെ പഠനകാലത്ത് വ്യത്യസ്ഥ മേഖലകളിൽ മികവുപുലർത്തുന്ന ഏറ്റവും നല്ല വിദ്യാർത്ഥിക്കുള്ള ശൈഖ് ഹംദാൻ അവാർഡ് നേടിയിരുന്നു