മണ്ണിടിഞ്ഞ് രണ്ട് തൊഴിലാളികള്‍ കുടുങ്ങി; ഒരാള്‍ മരിച്ചു

കോഴിക്കോട്: മതില്‍ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പാലാഴി സ്വദേശി ബൈജുവാണ് മരിച്ചത്. മറ്റൊരാളെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കോഴിക്കോട് പെരുമണ്ണയില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അപകടം നടന്ന ഉടന്‍തന്നെ ഓടിക്കൂടിയ നാട്ടുകാരും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം നടത്തി .

ഒരുമണിക്കൂറിലേറെ സമയം മണ്ണിനടിയില്‍ തിരച്ചില്‍ നടത്തിയാണ് മണ്ണിനടിയില്‍ കുടുങ്ങിയതൊഴിലാളിയെ പുറത്തെടുത്തത്.