കോവിഡ് വ്യാപനം: മലപ്പുറം ജില്ലയില്‍ ആറ് വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം
മലപ്പുറം ജില്ലയില്‍ കോവിഡ് 19 രോഗനിര്‍വ്യാപന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിവാര ഇന്ഫക്ഷന് പേപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി ആറ് ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രതിവാര ഇന്ഫക്ഷന് പേപ്പുലേഷന്‍ റേഷ്യോ 10ല്‍ കൂടുതലുള്ള മേഖലകളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2005 ലെ ദുരന്തനിവാരണ നിയമം 26(2), 30(2),(5), 34 എന്നിവ പ്രകാരം നിയന്ത്രണങ്ങള്‍ ഞായറാഴ്ച (2021 സെപ്തംബര്‍ 26) മുതല്‍ ഒരാഴ്ച തുടരുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ വി.ആര് പ്രേംകുമാര്‍ വ്യക്തമാക്കി.
പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ 10ല്‍ കൂടുതലായതിനെ തുടര്‍ന്ന് കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍
കീഴുപറമ്പ് – വാര്‍ഡ് – ഒന്ന് (അരിയാണിപ്പൊറ്റ)
മാറഞ്ചേരി – വാര്‍ഡ് – 13 (മുക്കാല)
മൂര്‍ക്കനാട് – വാര്‍ഡ് – രണ്ട് (കൊളത്തൂര്‍ കുറുപ്പത്താല്‍), വാര്‍ഡ് – 16 (വെങ്ങാട് പള്ളിപ്പടി)
പെരുമണ്ണ ക്ലാരി – വാര്‍ഡ് – രണ്ട് (കോഴിച്ചെന)
പുലാമന്തോള്‍ – വാര്‍ഡ് – മൂന്ന് (ചേലക്കാട്)