തലയിൽ സ്റ്റീൽ പാത്രം കൊണ്ട് മൂടിയ നിലയിൽ അണക്കെട്ടിൽ മൃതദേഹം കണ്ടെത്തി
ഇടുക്കി: ആനയിറങ്കൽ അണക്കെട്ടിൽ അറുപതുകാരിയുടെ മൃതദേഹം കണ്ടെത്തി. ആനയിറങ്കൽ സ്വദേശി വെള്ളത്തായി ആണ് മരിച്ചത്. തല സ്റ്റീൽ പാത്രം കൊണ്ട് മൂടിയ നിലയിലായിരുന്നു.

വെള്ളത്തായിയ്ക്ക് മാനസിക പരിശോധനയുണ്ടെന്ന് പോലീസ് പറഞ്ഞു. മരണത്തിൽ അസ്വാഭാവികത ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.