Main Banner

നിര്‍മാണത്തിലുള്ള കെട്ടിടത്തിന്‍റെ സ്ലാബ് തകര്‍ന്ന്​ വീണ് തൊഴിലാളി മരിച്ചു

കോഴിക്കോട്: തൊണ്ടയാട് നിര്‍മാണത്തിലുള്ള കെട്ടിടത്തിന്‍റെ സ്ലാബ് തകര്‍ന്ന്​ വീണ് തൊഴിലാളി മരിച്ചു. ഇന്ന് രാവിലെയാണ് അപകടം തമിഴ്നാട് സ്വദേശി കാര്‍ത്തിക്കാണ് മരിച്ചത്. നാലു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.

1 st paragraph

തൊണ്ടയാട് ബൈപ്പാസിന് സമീപം നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്. ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്ക് മേല്‍ മുകളില്‍ നിന്നും സ്ലാബ് പൊട്ടിവീഴുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളാണ് ഇവിടെയുള്ള തൊഴിലാളികളില്‍ കൂടുതലും.

2nd paragraph

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി സ്ലാബുകള്‍ നീക്കം ചെയ്തു.