കുട്ടിയുടെ മാലമോഷ്ടിച്ച യുവതി അറസ്റ്റിൽ

തിരൂർ: മാർക്കറ്റിലെ അഭിലാഷ് ജൂവലറിയിൽനിന്ന് സ്വർണം വാങ്ങിക്കാനെത്തിയ സ്ത്രീയുടെ കൂടെയുണ്ടായിരുന്ന കുട്ടിയുടെ കഴുത്തിലെ സ്വർണമാല പൊട്ടിച്ചോടിയ തമിഴ്നാട്ടുകാരായ രണ്ട് യുവതികളിൽ ഒരാളെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു.

മറ്റേയാൾക്കായി തിരൂർ പോലീസ് അന്വേഷണം നടത്തി. മധുര ഗാന്ധിനഗർ മീനാക്ഷി കോവിലകത്ത് തെക്ക് വാസൽ സ്വദേശി സൂര്യയുടെ ഭാര്യ ദിവ്യ (35) ആണ് അറസ്റ്റിലായത്. ഈ സ്ത്രീകൾ പല ജില്ലകളിലും സമാന കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. തിരൂർ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.