യുവതി മക്കളെയും കൊണ്ട് കിണറ്റിൽ ചാടി, രണ്ട് കുട്ടികളും മരിച്ചു
കോഴിക്കോട്: യുവതി മക്കളെയും കൊണ്ട് കിണറ്റിൽ ചാടി. രണ്ട് കുട്ടികളും മരിച്ചു. നാദാപുരം പേരോട് ആണ് സംഭവം. പേരോട് സ്വദേശിനി സുബീനയാണ് മക്കളായ റൗഹ, മുഹമ്മദ് റസ് വിൻ എന്നിവരെയും കൊണ്ട് കിണറ്റിൽ ചാടിയത്. സുബീനയെ രക്ഷപ്പെടുത്തി.

സുബീനയെ നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ആത്മഹത്യശ്രമത്തിനും കൊലപാതകത്തിനുമുള്ള കാരണം വ്യക്തമായിട്ടില്ല.മഞ്ഞാപുറത്ത് റഫീഖിന്റെ ഭാര്യ ആണ് സുബീന.