യാത്രക്കാരെ ആക്രമിച്ച് കാറും പണവും കവർന്ന യുവാവ് പിടിയിൽ

മു​ണ്ടൂ​ർ: ര​ണ്ടു​വ​ർ​ഷം മു​മ്പ്​ യാ​ത്ര​ക്കാ​രെ ആ​ക്ര​മി​ച്ച് ആ​ഡം​ബ​ര കാ​റും പ​ണ​വും ക​വ​ർ​ന്ന കേ​സി​ൽ ഒ​ളി​വി​ൽ പോ​യ യു​വാ​വ് പി​ടി​യി​ലാ​യി. തൃ​ശൂ​ർ ആ​ളൂ​ർ ചേ​രി​യേ​ക്ക​ര വീ​ട്ടി​ൽ നി​ജി​ൽ തോ​മ​സാ​ണ്​ (33) ആ​ളൂ​രി​ൽ വീ​ടി​ന​ടു​ത്ത് കോ​ങ്ങാ​ട് പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. 2019 ജൂ​ലൈ നാ​ലി​ന് പു​ല​ർ​ച്ച പാ​ല​ക്കാ​ട്- കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ലെ പ​ന്നി​യം​പാ​ട​ത്ത് മ​ല​പ്പു​റം കു​ന്ന​പ്പ​ള്ളി സ്വ​ദേ​ശി ജി​തി​നും സു​ഹൃ​ത്ത് ഷെ​രീ​ഫു​മാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ച എ​ത്തി​യോ​സ് കാ​ർ ത​ക​ർ​ത്ത ശേ​ഷം ഇ​രു​മ്പു​വ​ടി ഉ​പ​യോ​ഗി​ച്ച് മ​ർ​ദി​ച്ച ശേ​ഷം ആ​റ​ര​ല​ക്ഷം വി​ല​യു​ള്ള കാ​റും 6000 രൂ​പ​യും ര​ണ്ട് മൊ​ബൈ​ൽ ഫോ​ണു​മാ​ണ്​ ക​വ​ർ​ന്ന​ത്.


2019 സെ​പ്റ്റം​ബ​ർ 29ന് ​പു​ല​ർ​ച്ച തി​രു​പ്പൂ​രി​ൽ​നി​ന്ന് മ​ല​പ്പു​റ​ത്തേ​ക്ക് പോ​കു​ന്ന വേ​ങ്ങ​ര സ്വ​ദേ​ശി സൈ​ത​ല​വി​യെ മു​ണ്ടൂ​ർ എം.​ഇ.​എ​സ്.​ഐ.​ടി.​ഐ​ക്ക് സ​മീ​പം ആ​ക്ര​മി​ച്ച് ഏ​ഴ​ര​ല​ക്ഷം രൂ​പ​യു​ടെ എ​ത്തി​യോ​സ് കാ​റും 40,000 രൂ​പ​യും ക​വ​ർ​ന്ന കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.
കോ​ങ്ങാ​ട് എ​സ്.​എ​ച്ച്.​ഒ ജെ.​ആ​ർ. ര​ഞ്ജി​ത്ത് കു​മാ​ർ, എ​സ്.​ഐ കെ. ​മ​ണി​ക​ണ്ഠ​ൻ, എ.​എ​സ്.​ഐ​മാ​രാ​യ വി. ​ര​മേ​ശ്, കെ.​പി. നാ​രാ​യ​ണ​ൻ​കു​ട്ടി, എ​സ്.​സി.​പി.​ഒ​മാ​രാ​യ എം. ​മൈ​സ​ൽ ഹ​ക്കീം, പി. ​സ​ന്തോ​ഷ്, സി. ​ഷ​മീ​ർ, എ​സ്. സ​ജു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കി. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.