സോഷ്യൽ ഡമോക്രറ്റിക് ട്രേഡ് യൂണിയൻ തിരൂർ മേഖല കമ്മിറ്റി രൂപീകരിച്ചു.


തിരൂർ: സോഷ്യൽ ഡമോക്രറ്റിക് ട്രേഡ് യൂണിയൻ തിരൂർ മേഖല കമ്മിറ്റി രൂപീകരിച്ചു.
യൂണിയൻ പ്രസിഡന്റ്‌ ആയി
പി. പി. ഇബ്രാഹിംകുട്ടി പുത്തനത്താണി,
ജനറൽ സെക്രെട്ടറി പി. കെ. അബ്ദുറഹിമാൻ കണ്ണംകുളം,, ട്രെഷറർ പി. ഇബ്രാഹീം പുത്തനത്താണി എന്നിവരെ തെരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റ്‌മാർ കെ. പി. അബ്ദുൽ കരീം, പി യൂസഫ് പറവണ്ണ, സെക്രട്ടറിമാർ പി.മൊയ്‌ദീൻ, കെ. പി. അബ്ദുൽ റഷീദ്.കമ്മിറ്റി അംഗങ്ങൾ ആയി സഹീർ പറവണ്ണ, അബ്ദുറഹിമാൻ തിരൂർ, അലി നാഗപറമ്പ്, ബുഷൈർ പുത്തനത്താണി എന്നിവരേയും തെരഞ്ഞെടുത്തു.
കൺവെൻഷൻ എസ്, ഡി, ടി, യു മലപ്പുറം ജില്ലാ ജനറൽ സെക്രെട്ടറി.

പി. എ. ശംസുദ്ധീൻ ഉദ്ഘാടനം ചെയ്തു.പൊതു മേഖല സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന കേന്ദ്ര സർക്കാർ നടപടി അവസാനിപ്പിക്കണമെന്നും, തൊഴിലാളികളെ ദ്രോഹിക്കുന്ന തൊഴിൽ നിയമ ഭേദഗതികൾ പിൻവലിക്കണമെന്നും തിരൂർ മേഘല എസ്, ഡി, ടി, യു കമ്മിറ്റി ആവശ്യപ്പെട്ടു.
എസ്, ഡി, ടി, യുടെ പ്രസക്ത്തിയെ കുറിച്ചും, ഭാവി പരിപാടികളെ കുറിച്ചും മലപ്പുറം ജില്ലാ സെക്രെട്ടറി അലി മലപ്പുറം വിശദീകരിച്ചു. എസ്, ഡി, പി ഐ തിരൂർ മണ്ഡലം സെക്രെട്ടറി നജീബ് തിരൂർ സ്വാഗതം ആശംസിച്ച കൺവെൻഷനിൽ പി. പി. ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു.
പി. എ ശംസുദ്ധീൻ ഇലക്ഷൻ നിയന്ധ്രിച്ചു.എസ്, ഡി പി ഐ തിരൂർ മണ്ഡലം പ്രസിഡന്റ്‌ ജുബൈർ കല്ലൻ പുതിയ കമ്മിറ്റിക്ക് അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു.
എസ്, ഡി, ടി, യു തിരൂർ മേഘല ജനറൽ സെക്രെട്ടറി പി. കെ. അബ്ദുറഹിമാൻ.


തെരഞ്ഞടുത്ത മേഖല പ്രസിഡന്റ്‌ ഇബ്രാഹിം കുട്ടി തിരൂർ മേഖലയിലെ മുഴുവൻ തൊഴിലാളികളെയും കൂടെ നിറുത്തികൊണ്ടുള്ള പ്രവർത്തനമായിരിക്കണമെന്നും,
എസ്, ഡി, ടി, യു തിരൂർ മേഘല പ്രസിഡന്റ്‌ പി. പി. ഇബ്റാഹിം കുട്ടി

അവരുടെ പ്രയാസങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാൻ നമ്മൾക്ക് കഴിയണമെന്നും സദസ്സിനെ ഓർമ പെടുത്തി സംസാരിച്ചു. ജനറൽ സെക്രെട്ടറി അബ്ദുറഹ്മാൻ നന്ദി പറഞ്ഞു.