കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ അതൃപ്തി പരിഹരിക്കണം:രാഹുൽ

മലപ്പുറം: കേരളത്തിലെ കോൺഗ്രസിലെ പ്രശ്നങ്ങൾ സങ്കീർണമാക്കരുതെന്നും മുതിർന്ന നേതാക്കളുടെ അതൃപ്തി സംസ്ഥാനതലത്തിൽ തന്നെ ചർച്ച ചെയ്തു പരിഹരിക്കണമെന്നും കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽഗാന്ധി എം.പി സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശമേകി. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായും നടത്തിയ ചർച്ചയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും പങ്കെടുത്തു. മുതിർന്ന നേതാക്കളിൽ നിന്ന് പരാതി ഉയരാനിടയായ സാഹചര്യം കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും വിശദീകരിച്ചു.

മലപ്പുറം,​ കോഴിക്കോട് ജില്ലകളിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനായി ഇന്നലെ രാവിലെ 8.15ഓടെ കരിപ്പൂരിൽ വിമാനമിറങ്ങിയ രാഹുൽഗാന്ധിയെ സ്വീകരിക്കാൻ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.സിദ്ദിഖ്,​ എം.കെ.രാഘവൻ എം.പി, ഐ.സി ബാലകൃഷ്ണൻ തുടങ്ങിയ നേതാക്കളും എത്തിയിരുന്നു. തുടർന്ന് വിശ്രമത്തിനായി കടവ് റിസോ‌ട്ടിലേക്ക് പോയ രാഹുലുമായി ഇവിടെ വച്ചാണ് ചർച്ച നടത്തിയത്.

ഉച്ചയ്ക്ക് 12ന് കാളികാവിലെ ഹിമ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ച രാഹുൽഗാന്ധി തുടർന്ന് കോഴിക്കോട്ടെ വിവിധ പരിപാടികളിൽ പങ്കെടുത്തു. ഇന്ന് രാവിലെ 9.10ന് കരിപ്പൂരിൽ നിന്ന് ഡൽഹിയിലേക്ക് തിരിക്കും.

മോ​ദി​ക്ക് ​എ​ല്ലാ​മ​റി​യാ​മെ​ന്ന അ​ഹ​ങ്കാ​രം

രാ​ജ്യ​ത്തി​ന്റെ​ ​വൈ​വി​ദ്ധ്യ​ങ്ങ​ളെ​ ​മ​ന​സ്സി​ലാ​ക്കാ​തെ,​ ​ഇ​ന്ത്യ​യെ​ക്കു​റി​ച്ച് ​ത​നി​ക്കെ​ല്ലാം​ ​അ​റി​യാ​മെ​ന്ന​ ​അ​ഹ​ങ്കാ​ര​മാ​ണ് ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​ക്കു​ള്ള​തെ​ന്ന് ​കോ​ൺ​ഗ്ര​സ് ​മു​ൻ​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​രാ​ഹു​ൽ​ഗാ​ന്ധി​ ​എം.​പി​ ​പ​റ​ഞ്ഞു.​ ​കാ​ളി​കാ​വി​ലെ​ ​ഹി​മ​ ​ത​ണ​ൽ​ ​ഡ​യാ​ലി​സി​സ് ​സെ​ന്റ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
ഭാ​ഷ,​​​ ​സം​സ്കാ​രം,​​​ ​ആ​ചാ​ര​ങ്ങ​ൾ​ ​എ​ന്നി​വ​യി​ലെ​ ​വൈ​വി​ദ്ധ്യ​ങ്ങ​ളെ​ ​വി​ന​യ​ത്തോ​ടെ​ ​വേ​ണം​ ​മ​ന​സ്സി​ലാ​ക്കാ​ൻ.​ ​അ​ഹ​ങ്കാ​ര​ത്തോ​ടെ​ ​സ​മീ​പി​ക്കു​ന്ന​വ​ർ​ ​വി​ഡ്ഢി​ക​ളാ​വും.​ ​വി​വി​ധ​ ​സം​സ്‌​കാ​ര​ങ്ങ​ളെ​ ​അ​ടു​ത്ത​റി​യാ​നാ​ണ് ​ത​ന്റെ​ ​ശ്ര​മം.​ ​സ​വ​ർ​ക്ക​റെ​പ്പോ​ലു​ള്ള​വ​ർ​ക്ക് ​ഇ​ന്ത്യ​യെ​ന്നാ​ൽ​ ​കേ​വ​ലം​ ​ഭൂ​പ​ട​ത്തി​ലെ​ ​വ​ര​ക​ളാ​ണ്.​ ​അ​തി​നു​ള്ളി​ലെ​ ​ജ​ന​ങ്ങ​ളെ​ ​കാ​ണു​ന്നി​ല്ല.​ ​ഇ​ന്ത്യ​യെ​ന്നാ​ൽ​ ​ഇ​വി​ടെ​ ​ജീ​വി​ക്കു​ന്ന​ ​ജ​ന​ങ്ങ​ളും​ ​ഭാ​ഷ,​ ​മ​ത,​​​ ​സാം​സ്കാ​രി​ക​ ​ബ​ന്ധ​ങ്ങ​ളാ​ൽ​ ​കോ​ർ​ത്തി​ണ​ക്ക​പ്പെ​ട്ട​തു​മാ​ണ്.​ ​ഈ​ ​ബ​ന്ധ​ങ്ങ​ൾ​ ​ത​ക​ർ​ക്കു​ക​ ​വ​ഴി​ ​ഇ​ന്ത്യ​യെ​ന്ന​ ​ആ​ശ​യ​ത്തെ​യാ​ണ് ​പ്ര​ധാ​ന​മ​ന്ത്രി​ ​ഇ​ല്ലാ​താ​ക്കു​ന്ന​ത്.​ ​വി​ദ്വേ​ഷ​ത്തെ​ ​വി​ദ്വേ​ഷം​ ​കൊ​ണ്ട് ​നേ​രി​ടാ​നാ​വി​ല്ല.​ ​സ​മൂ​ഹ​ത്തി​ൽ​ ​വി​ദ്വേ​ഷ​ത്തി​ന്റെ​ ​ഒ​രു​ ​തു​ള്ളി​ ​അ​വ​ർ​ ​വ​മി​പ്പി​ക്കു​മ്പോ​ൾ,​ ​ര​ണ്ട് ​തു​ള്ളി​ ​കാ​രു​ണ്യ​മാ​ണ് ​ന​മ്മ​ൾ​ ​ന​ൽ​കേ​ണ്ട​തെ​ന്നും​ ​രാ​ഹു​ൽ​ഗാ​ന്ധി​ ​പ​റ​ഞ്ഞു.​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ,​ ​എ.​ഐ.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​സി.​വേ​ണു​ഗോ​പാ​ൽ,​ ​എം.​പി​മാ​രാ​യ​ ​അ​ബ്ദു​സ​മ​ദ് ​സ​മ​ദാ​നി,​ ​പി.​വി.​അ​ബ്ദു​ൾ​ ​വ​ഹാ​ബ് ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.