കരിപ്പൂരിൽ 76 ലക്ഷത്തിന്റെ സ്വർണം പിടികൂടി
കരിപ്പൂർ: കോഴിക്കോട് ഇന്റലിജൻസ് യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവളത്തിൽ 76 ലക്ഷം മൂല്യമുള്ള 1.6 കിലോ സ്വർണം പിടികൂടി. ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ജാബിറാണ് സ്വർണവുമായി പിടിയിലായത്.

രണ്ട് പോർട്ടബിൾ ബ്ലൂടൂത്ത് സ്പീക്കറിനുള്ളിൽ ഒളിപ്പിച്ചായിരുന്നു സ്വർണം കടത്തിയിരുന്നത്. ജെ ആനന്ദ് കുമാർ അസി. കമ്മീഷണർ സൂപ്രണ്ടുമാർ സബീഷ് സി.പി. ഉമാദേവി എം സന്തോഷ് ജോൺ ഇൻസ്പെക്ടർമാർ റഹീസ് എൻ പോരുഷ് റോയൽ അർജുൻ കൃഷ്ണ പ്രിയ കെ.കെ. വീരേന്ദ്ര പ്രതാപ് ദിനേശ് മുർദ ഹെവൽ ഹവാൽദാർസ് വിശ്വരാജ് ജമാലുദ്ദീൻ എസ് തുടങ്ങിയ ഉദ്യോഗസ്ഥർ പങ്കെടുത്തു.
