Fincat

ഇന്ധന വില ഇന്നും കൂട്ടി

തിരുവനന്തപുരം: ഒരിടവേളയ്ക്കുശേഷം രാജ്യത്ത് ഇന്ധനവിലക്കയറ്റം തുടർക്കഥയാവുന്നു. ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 104 കടന്നു. കൊച്ചിയിൽ പെട്രോളിന് 95 രൂപ 8 പൈസയും ഡീസലിന് 102രൂപ 7 പൈസയുമായി. രാജ്യത്ത് പ്രകൃതിവാതക വിലയിൽ 62 ശതമാനം വർദ്ധനയുണ്ടായി. ഇതോടെ സിഎൻജി വിലയും കൂടും.

പെട്രോളും ഡീസലും ജി എസ് ടിക്ക് കീഴിൽ കൊണ്ടുവരാനുളള ശ്രമം കേന്ദ്രസർക്കാർ അടുത്തിടെ നടത്തിയെങ്കിലും കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ ശക്തമായ എതിർപ്പുമൂലം അതിന് കഴിഞ്ഞിരുന്നില്ല. സാമ്പത്തിക നിലയിൽ വൻ പ്രത്യാഘാതമുണ്ടാക്കുന്നതാണ് ഈ നീക്കം എന്നുപറഞ്ഞാണ് സംസ്ഥാനങ്ങൾ കേന്ദ്ര നീക്കത്തെ എതിർത്തത്.