ബി ജെ പി തിരംഗാ യാത്ര സംഘടിപ്പിച്ചു

മലപ്പുറം: ഗാന്ധി ജയന്തി ദിനത്തിൽ ബി ജെ പി മലപ്പുറം ജില്ലാ പ്രസിഡണ്ട് രവി തേലത്തിൻ്റെ നേതൃത്വത്തിൽ തിരംഗാ യാത്ര സംഘടിപ്പിച്ചു. ത്രിപുരാന്തക ക്ഷേത്രപരിസരത്ത് നിന്ന് ആരംഭിച്ച് സിവിൽ സ്റ്റേഷനു മുന്നിൽ സമാപിച്ചു.തുടർന്ന് കാർഗിൽ ബലിദാനി അബ്ദുൽ നാസറിൻ്റെ സ്മാരകത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി.
രവി തേലത്ത് അദ്ധ്യക്ഷത വഹിച്ചു.

കെ.ജനചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് വി.ഉണ്ണികൃഷ്ണൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.,കെ.നാരായണൻ മാസ്റ്റർ, കെ.കെ.സുരേന്ദ്രൻ, കെ.സി.വേലായുധൻ, കെ.പി. ബാബുരാജ്, പി.സി.നാരായണൻ, കെ.വി.വിനോദ് കുമാർ, എ.പി.ഉണ്ണി, കെ.വേലായുധൻ, കെ.സച്ചിദാനന്ദൻ,അശ്വതി ഗുപ്ത കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.