മുസ്ലീം ലീഗ് പ്രവർത്തക സമിതി യോഗം തുടങ്ങി; തെരെഞ്ഞടുപ്പിലുണ്ടായത് കനത്ത തോൽവിയെന്ന് വിലയിരുത്തൽ.

മഞ്ചേരി: നെറുകര യുണിറ്റി കോളേജിലാണ് യോഗം നടക്കുന്നത് മുസ്ലീം ലീഗ് പരാജയപെട്ട 12 മണ്ഡലങ്ങളിലും പരാജയ കാരണം കണ്ടെത്താൻ കമ്മിറ്റി.കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ തീരുമാനം.
കഠിനാധ്വാനത്തിലൂടെ ലീഗിന്  തിരിച്ചു വരാൻ കഴിയും.പക്ഷെ യു.ഡി.എഫിൻ്റെ തിരിച്ചുവരവ് ആശങ്കയിലെന്ന് യോഗത്തിൽ നേതാക്കൾ.
കോൺഗ്രസിലെ തർക്കങ്ങളിലും പരസ്യപോരിലും ലീഗിന് അസംതൃപ്തി. യു.ഡി.എഫ് നേതൃത്വം ഇങ്ങനെ പോയാൽ ലീഗ് കയ്യും കെട്ടി കാഴ്ച്ചക്കാരായി നിൽക്കരുതെന്ന് യോഗത്തിൽ അഭിപ്രായം.


ഹരിതയുടെ പ്രവർത്തനത്തിൽ പുതിയ മാർഗരേഖ. ഈ കമ്മറ്റിയുടെ കാലാവധി കഴിഞ്ഞാൽ ഹരിതക്ക് സംസ്ഥാന – ജില്ലാ കമ്മിറ്റികളുണ്ടാവില്ല. കോളേജ് കമ്മറ്റികൾ മാത്രമായി ഹരിതയെ പരിമിതപെടുത്തും. യൂത്ത് ലീഗിലും, എം.എസ്.എഫിലും വനിതകൾക്കു ഭാരവാഹിത്വം നൽകാൻ തീരുമാനം.