മനോരോഗികളോടുള്ള സമുഹത്തിന്റെ മനോഭാവത്തിൽ മാറ്റം വേണം


താനുർ: ലോക മാനസികരോഗ്യ ദിനത്തിന്റെ ഭാഗമായി മലപ്പുറം ഇനിഷിയേറ്റിവ് ഇൻ പാലിയേറ്റിവ് താനാളൂർ ഹസ്തം ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ച് മാനസികാരോഗ്യ സെമിനാർ സംഘടിപ്പിച്ചു. മനോരോഗികളാടുള്ള സമുഹത്തിന്റെ മനോഭാവത്തിൽ മാറ്റം വേണമെന്ന് സെമിനാർ അഭിപ്രായപ്പെട്ടു.
ലോകാരോഗ്യ സംഘടനയുടെ 2020ലെ സർവ്വേ പ്രകാരം നാലിൽ ഒരാൾ എതെങ്കിലും തരത്തിലുളള മാനസിക സംഘർഷം നേരിടുന്നുണ്ട്.
കോവിഡ് വിവിധ മേഖലകളിൽ
ഉണ്ടാക്കിയ പ്രതിസന്ധി
സമുഹത്തിൽ ഇനിയും മാനസിക രോഗികൾ ഉയരാൻ സാധ്യതയുണ്ട്.
ഇതിനുള്ള പരിഹാരമായി
സാമുഹികമായ ഇടപെടലുകൾ ആവശ്യമാണെന്ന് സെമിനാർ വിലയിരുത്തി.

ലോക മാനസികാരോഗ്യ ദിനത്തിൽ വട്ടത്താണിയിൽ നടന്ന സെമിനാർ പാലിയേറ്റിവ് കൗൺസിലർ സിറാജ് മയ്യേരി ക്ലാസ് എടുക്കുനു

വട്ടത്താണി സി.കെ. കൺവെൻഷൻ സെന്ററിൽ നടന്ന സെമിനാറിൽ ടി.പി. മുഹമ്മദ് റഫീഖ്
അധ്യക്ഷത വഹിച്ചു. എം.സി.അബൂബക്കർ ,
മുജീബ് താനാളൂർ, മാടമ്പാട്ട് അബ്ദുൽ മജിദ്, സി.കെ.അബ്ദുറഹിം, സുപ്പർ ടെക് മുഹമ്മദ് കുട്ടി ഹാജി, പി.സിദ്ദീഖ്, എൻ.പി.ഉണ്ണി, സിസ്റ്റർ ജെയിഷ, കെ. സുമി പ്രസംഗിച്ചു.

തുടർന്ന് നടന്ന മാനസിക രോഗി പരിചരണ വളണ്ടിയർ പരിശീലന ക്യാമ്പിൽ
മലപ്പുറം ഇനിഷേറ്റിവ് ഇൻ പാലിയേറ്റിവ് പരിശീലകരായ സിറാജ് മയ്യേരി, റഷീദ് മാറഞ്ചേരി, കെ.വി.മൊയ്തീൻ കുട്ടി തിരുന്നാവായ, വി.വി. സലാം എന്നിവർ ക്ലാസെടുത്തു.